Skip to content

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സിന് എൻജിൻ തകരാർ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സിന് എൻജിൻ തകരാർ. സ്റ്റേഷനിൽ നിന്ന് കുറച്ചുദൂരം സഞ്ചരിച്ചതിന് പിന്നാലെയാണ് ട്രെയിനിന്റെ എൻജിനിൽ തകരാർ സംഭവിച്ചത്. ഇതോടെ ട്രെയിൻ ട്രാക്കിൽ കുടുങ്ങി. 12.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ. ഡൽഹി വരെ പോകുന്ന ട്രെയിനാണ്. സെൻട്രലിൽ നിന്ന് മുക്കാൽ മണിക്കൂർ വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്. എന്നാൽ അൽപ്പദൂരം സഞ്ചരിച്ചപ്പോൾ തന്നെ ട്രെയിനിൻ്റെ എഞ്ചിന് തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം ട്രെയിൻ ട്രാക്കിൽ കുടുങ്ങി.

തുടർന്ന് മറ്റൊരു എഞ്ചിൻ എത്തിച്ച് ട്രെയിൻ തിരികെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ആ സമയം കന്യാകുമാരിയിൽ നിന്നുള്ള എക്സ്പ്രസ്സ് തമ്പാനൂർ സ്റ്റേഷനിലെത്തിയിരുന്നു. ആ ട്രെയിൻ പിറകോട്ട് മാറ്റിയ ശേഷമാണ് കേരള എക്സ്പ്രസ്സ് സ്റ്റേഷനിലേക്ക് എത്തിച്ചത്. എൻജിൻ തകരാർ പരിഹരിച്ച് ട്രെയിൻ ഉടൻ പുറപ്പെടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്. കേരള എക്സ്പ്രസ്സ് കുടുങ്ങിയതിനെ തുടർന്ന് മറ്റ് ട്രെയിനുകളുടെയും സർവീസുകൾ വൈകുകയാണ്. ഇത് യാത്രക്കാരെയും വലയ്ക്കുന്നുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ്സിന് എൻജിൻ തകരാർ pathanamthittamedia.com