കണ്ണൂർ – ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ; പരിശോധന നടത്തുന്നു
ഹൈദരാബാദ് : കണ്ണൂരിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. അടിയന്തര പരിശോധന നടത്തുകയാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CNN) നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന് നേരെ ഭീഷണി ഉയർന്നതിനെത്തുടർന്ന് സുരക്ഷാ നടപടിക്രമങ്ങൾ സജീവമാക്കി. ഭീഷണിയെ തുടർന്ന് ഉടൻ തന്നെ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലെ പ്രത്യേക സോണിലിറക്കി. പരിശോധന നടത്തുകയാണ്. സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗവും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന പി കെ ശ്രീമതി, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, വത്സന്‍ പനോളി എന്നിവർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അട്ടിമറി വിരുദ്ധ പരിശോധനകളും ലഗേജ് പരിശോധനകളും നടത്തുന്നതിനായി സുരക്ഷാ ഏജൻസികൾ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ വിമാനത്തെ ഉടൻ തന്നെ ഒരു പ്രത്യേക സുരക്ഷിത മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ





