Press release
ഏറ്റവും പുതിയ അത്യാധുനിക എ.ഐ. അധിഷ്ഠിത സി.ടി. സ്കാനർ ലൈഫ് ലൈൻ ആശുപത്രിയിൽ
അടൂര്‍ : രോഗനിര്‍ണയ രംഗത്ത് പുതിയ അധ്യായം കുറിച്ചുകൊണ്ട് അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫിലിപ്സ് Incisive CT UPG 5300 5.1v സ്കാനർ സംവിധാനം അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവർത്തനസജ്ജമാകുന്നു. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ ഹൈ – എൻഡ് നവീകരിച്ച സംവിധാനമാണിത്. നവംബർ 17 ന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പുതിയ സ്കാനർ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്. പപ്പച്ചൻ അധ്യക്ഷത വഹിക്കും. അടൂർ എം.എൽ.എ. അഡ്വ.സി.വി.ശാന്തകുമാർ, റാന്നി എം.എൽ.എ. അഡ്വ.പഴകുളം മധു, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിൻരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജെ.മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് സ്റ്റാഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം മായാ ഉണ്ണികൃഷ്ണൻ, പള്ളിക്കൽ പഞ്ചായത്ത് സ്റ്റാന്‍ഡിം കമ്മറ്റി ചെയർമാൻ എ.പി. സന്തോഷ്, റവ.വര്‍ഗീസ് ജോൺ, റെവ.സി.ജോസഫ്, ആശുപത്രി ഡയറക്ടർമാരായ ഡോ.സിറിയക് പാപ്പച്ചൻ, ഡോ.മാത്യു പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ.മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ്, സി.ഇ.ഒ. ഡോ.ജോർജ് ചാക്കച്ചേരി, റേഡിയോളോജിസ്റ്റുമാരായ ഡോ.അബ്ദുൽ ഫൈസൽ, ഡോ.ലിയാന നസീർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെ സഹായത്തോടെ കൂടുതൽ കൃത്യതയോടെയും കുറഞ്ഞ റേഡിയേഷൻ ഡോസിലും സ്കാനിംഗ് നടത്താൻ ഈ സംവിധാനം സഹായിക്കുന്നു. ഉയർന്ന നിലവാരത്തിലുള്ളതും കൂടുതൽ വ്യക്തതയുള്ളതുമായ ചിത്രങ്ങൾ ലഭ്യമാക്കുന്നതിലൂടെ ചെറിയ രോഗ വ്യതിയാനങ്ങളും സൂക്ഷ്മമായ ലീഷനുകളും കണ്ടെത്തുന്നതിന് റേഡിയോളജിസ്റ്റുകൾക്ക് കൂടുതൽ സഹായകരമാകും. 128 സ്ലൈസ് സാങ്കേതികവിദ്യ, വേഗത്തിലുള്ള സ്കാനിംഗ്, ഓട്ടോമാറ്റിക് പേഷ്യന്റ് പൊസിഷനിംഗ്, അതിവേഗ ഇമേജ് പ്രോസസ്സിംഗ് എന്നിവയാണ് പ്രധാന സവിശേഷതകൾ. മസ്തിഷ്കം, നെഞ്ച്, ഉദരം, രക്തക്കുഴലുകൾ എന്നിവയുടെ വിശദമായ പരിശോധനകൾക്കൊപ്പം ഹൃദയത്തിന്റെയും കൊറോണറി ധമനികളുടെയും മികച്ച ചിത്രീകരണത്തിനും ഈ സംവിധാനം പ്രയോജനപ്പെടും. പ്രത്യേകിച്ച് ഹൃദയസംബന്ധമായ രോഗനിർണയത്തിൽ ഹൃദയമിടിപ്പുമൂലമുണ്ടാകുന്ന ഇമേജ് വ്യതിയാനങ്ങൾ കുറച്ച് കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭ്യമാക്കാൻ അഡ്വാൻസ്ഡ് കാർഡിയാക് സി.ടി. സാങ്കേതികവിദ്യ സഹായിക്കുന്നു.
അടിയന്തിര സാഹചര്യങ്ങളിലും അപകട – പരിക്കുകളിലും വേഗത്തിൽ പരിശോധന പൂർത്തിയാക്കാൻ കഴിയുന്നത് രോഗികൾക്ക് വലിയ നേട്ടമാണ്. കുറഞ്ഞ റേഡിയേഷൻ ഡോസിൽ മികച്ച ചിത്രനിലവാരം ഉറപ്പാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷയ്ക്കും ഈ സംവിധാനം പ്രാധാന്യം നൽകുന്നു. പുതിയ സി.ടി. സ്കാനർ സ്ഥാപിക്കുന്നതിലൂടെ അടൂർ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക രോഗനിർണയ സൗകര്യങ്ങൾ കൂടുതൽ പ്രാപ്യമാകും. നൂതന ചികിത്സാ സംവിധാനങ്ങളും സാങ്കേതികവിദ്യകളും സാധാരണക്കാർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ലൈഫ് ലൈൻ ആശുപത്രി നടത്തുന്ന തുടർച്ചയായ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംരംഭം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ





