ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവം; ഈ മാസം 25ന് അന്തിമവാദം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രെയിന്‍ യാത്രയ്ക്കിടെ ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഈ മാസം 25 ന് അന്തിമവാദം കേള്‍ക്കും. കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നീണ്ട ഇടവേളക്ക് ശേഷം പരിഗണിക്കുന്നത്. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് കേസ്സ് എടുത്തത്.

വധശ്രമക്കേസിലെ ഗൂഢാലോചനക്ക് തന്നെ പ്രതിയാക്കിയ നടപടി ശരിവെച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജി 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ വിശദമായ വാദത്തിലേക്ക് കടന്നില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഇക്കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് അന്തിമവാദം ഈ മാസം 25 ന് കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയാണ് സുധാകരനെ പ്രതിചേര്‍ത്ത് പോലീസ് കേസ്സെടുത്തത്.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ സുധാകരന്‍റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്‍റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ് തോക്കും തന്ന് തങ്ങളെ പറഞ്ഞുവിട്ടതെന്നും പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇ പി ജയരാജന്‍റെ സ്വകാര്യ അന്യായം പരിഗണിച്ച തിരുവനന്തപുരം കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പോലീസ് നടപടി. സുധാകരനും മറ്റു പ്രതികളും കേസ് തടയാന്‍ ശ്രമിച്ചെങ്കിലും തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഇത് അംഗീകരിച്ചില്ല.

ലഭ്യമായ തെളിവുകളും സാക്ഷിമൊഴികളും അനുസരിച്ച്‌ കേസ് നിലനില്‍ക്കുമെന്ന് കോടതി അന്ന് വ്യക്തമാക്കി. ഇതിനെതിരെയാണ് സുധാകരന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സുധാകരന്‍റെ ഹര്‍ജിയില്‍ കോടതി തുടര്‍ നടപടികള്‍ തടഞ്ഞതോടെ അന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു. വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചതോടെ കേസ്സിലെ അനിശ്ചിതത്വം നീങ്ങും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...