തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നുറപ്പായതോടെ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചു : ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തെരഞ്ഞെടുപ്പില്‍ ആഘാതമേല്‍ക്കുമെന്ന് വന്നപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികനിയമം പിന്‍വലിച്ചതെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. സിപി.എം. ജില്ലാസമ്മേളന ഭാഗമായി കോട്ടമൈതാനത്ത് നടന്ന കര്‍ഷകസമര വിജയവും വര്‍ഗസമരവുമെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് കര്‍ഷകസമരത്തില്‍ ഒരുപങ്കുമില്ല.

ഉദാരവത്കരണനയമാണ് കര്‍ഷകദ്രോഹത്തിനടിസ്ഥാനം. ഈ നയം ആദ്യം നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ രാഷ്ട്രസേവകരായി അംഗീകരിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ലാഭം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് നല്‍കിയാല്‍ വരുമാനം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നയങ്ങള്‍ക്കെതിരായ പോരാട്ടമായിരുന്നു കര്‍ഷകസമരമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ് പറഞ്ഞു. സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം കെ.വി. രാമകൃഷ്ണന്‍ അധ്യക്ഷനായി. പി.കെ. സുധാകരന്‍, ടി.ആര്‍. അജയന്‍, കെ.എസ്. മണി തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....