സ്ത്രീകളിലെ പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ അറിയേണ്ടതെല്ലാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  പ്രസവ ശേഷമുള്ള ജീവിതവുമെല്ലാം ഏറെ ആഘോഷ പ്രിയമാ മാണെങ്കിലും കുഞ്ഞു പിറന്ന ശേഷം സ്ത്രീകള്‍ അനുഭവിയ്ക്കുന്ന നിശബ്ദമായ വിഭ്രാന്തികളുണ്ട്. എന്നാല്‍ ഇത്രകാലമായിട്ടും ഈ അവസ്ഥയെക്കുറിച്ച് സമൂഹത്തില്‍ വേണ്ടത്ര ധാരണയില്ല. ഗര്‍ഭിണികളിലും അമ്മമാരിലും കണ്ടുവരുന്ന അസ്വാഭാവിക മാനസികാവസ്ഥയെ മറികടക്കാന്‍ കൂടെയുള്ളവര്‍ മനസറിഞ്ഞ് കരുതണം.

ഒരാളില്‍ പോസ്റ്റ്പാർട്ടം ഡിപ്രഷന്‍ ഉണ്ടെങ്കില്‍ അത് എങ്ങനെ തിരിച്ചറിയാമെന്നും അതിന്‍റെ സാധാരണ ലക്ഷണങ്ങള്‍ എന്തെല്ലാമെന്നും അറിഞ്ഞിരിക്കണം. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു പുതിയ ഘട്ടത്തിന്‍റെ ആരംഭമാണ്. പലരും പുറമേയ്ക്ക് സന്തോഷവതികളായി കാണപ്പെടുമെങ്കിലും മനസ്സില്‍ വലിയ രീതിയിലുള്ള മാനസിക വിക്ഷോഭങ്ങള്‍ ഒളിപ്പിച്ചു വെയ്ക്കാറുണ്ട്‌. പ്രസവ ശേഷമുള്ള മൂന്നോ നാലോ ദിവസത്തിനിടെ പലരിലും ഈ പ്രശ്നം ആരംഭിയ്ക്കും.

ചിലരില്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കുകയും മറ്റ് ചിലരില്‍ ആഴ്ചകളോളം ഈ അവസ്ഥ തുടരുകയും ചെയ്യും. ബേബി ബ്ലൂ എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഒറ്റപ്പെട്ടതുപോലെ തോന്നും. ഉറക്കം നഷ്ടപ്പെടുകയും സന്തോഷവും സങ്കടവും ഇടകലര്‍ന്നു വരുന്ന തരത്തില്‍ മാനസികാവസ്ഥ നിയന്ത്രണമില്ലാത്തത് പോലെ മാറുകയും ചെയ്യും.

​പ്രസവാനന്തര വിഷാദം :
എല്ലാ അമ്മമാരിലും ഈ പ്രശ്നങ്ങള്‍ കാണുന്നില്ലെങ്കിലും 10 ശതമാനം പേരില്‍ ഈ അവസ്ഥ അതി രൂക്ഷമായി മാറുന്നു എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒരേ സമയം കുഞ്ഞിന് ജന്മം നല്‍കിയതില്‍ സന്തോഷം തോന്നുകയും എന്നാല്‍ അടുത്ത നിമിഷം അകാരണമായ സങ്കടം അനുഭവപ്പെടുകയും ചെയ്യുന്നത് പ്രധാന ലക്ഷണമാണ്. ചിലപ്പോൾ കുഞ്ഞ് ഉറങ്ങുമ്പോൾ അവർക്ക് അൽപ്പം സങ്കടം തോന്നാം. എന്നാല്‍ കുഞ്ഞ് ഉണര്‍ന്നു കഴിഞ്ഞാല്‍ ദേഷ്യവും തോന്നിയേക്കാം. ചിലരില്‍ ഈ സമയത്ത് വിശപ്പ്‌ കുറയുകയും ചെയ്യും.

പ്രസവാനന്തര വിഷാദം സ്വഭാവത്തിലോ മാനസികാവസ്ഥയിലോ ഉള്ള വൈകല്യമല്ല. മിക്കപ്പോഴും ഇത് പ്രസവത്തിന്റെ ഒരു സങ്കീർണത മാത്രമാണ്. പ്രസവം കഴിഞ്ഞ സ്ത്രീകളുടെ സ്വഭാവ രീതികളില്‍ അസ്വാഭാവികത കാണുന്നുവെങ്കില്‍ ചുറ്റുമുള്ളവര്‍ അത് മനസിലാക്കുകയും അതിനെ ബുദ്ധിപരമായി കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്.

​ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് :
1. വിഷാദാവസ്ഥ അല്ലെങ്കിൽ കടുത്ത മാനസികാവസ്ഥ.
2. അമിതമായ കരച്ചിൽ.
3. കുഞ്ഞിനെ സ്നേഹിയ്ക്കാനും പരിചരിയ്ക്കാനുമുള്ള ബുദ്ധിമുട്ട്.
4. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിൻവലിയുന്ന അവസ്ഥ.
5. കടുത്ത ക്ഷോഭവും കോപവും.
6. വിശപ്പ് കുറയുകയോ സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുകയോ ചെയ്യുക.
7. വ്യക്തമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥ.
8. ഉറക്ക കുറവ് അല്ലെങ്കിൽ വളരെയധികം സമയം ഉറങ്ങുന്നത്.
9. അമിതമായ ക്ഷീണം അല്ലെങ്കിൽ ഊർജ്ജ നഷ്ടം.
10. മുന്‍പ് ആസ്വദിച്ചിരുന്ന കാര്യങ്ങളോട് താല്പര്യമില്ലായ്മയും ഇഷ്ടക്കുറവും അനുഭവപ്പെടുന്ന അവസ്ഥ
11. ഒരു നല്ല അമ്മയല്ലെന്ന ഭയവും ആശങ്കയും അനുഭവിയ്ക്കുക.
12. അകാരണമായതും കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതുമായ നിരാശ.
13. സ്വയം വിലകുറഞ്ഞവള്‍ എന്ന തോന്നൽ, ലജ്ജ, കുറ്റബോധം എന്നിവ തോന്നുന്ന അവസ്ഥ
14. കടുത്ത ഉത്കണ്ഠയും പരിഭ്രാന്തിയും.
15. സ്വയം മുറിവേല്‍പ്പിയ്ക്കാനോ കുഞ്ഞിനെ ഉപദ്രവിക്കാനോ ഉള്ള ചിന്തകൾ.
16. മരണത്തെക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ആവർത്തിച്ചുള്ള ചിന്തകൾ.

മുലയൂട്ടുന്നതിനാല്‍ ചില ആന്റീഡിപ്രസന്റുകൾ സുരക്ഷിതമല്ല. ചിലത് അപകടരഹിതവുമാണ്. ഓരോരുത്തരുടെയും ആരോഗ്യനില, ഈസ്ട്രജന്‍ ലെവല്‍ എന്നിവ പരിഗണിച്ച് വേണം ചികിത്സാ മാര്‍ഗം നിശ്ചയിക്കാന്‍. കുഞ്ഞിന്‍റെ ജനനത്തിന് ശേഷം മാനസിക പ്രയാസമുണ്ടെന്ന് സമ്മതിക്കാൻ പലര്‍ക്കും മടിയോ ലജ്ജയോ ഉണ്ടാകാം. എന്നിരുന്നാലും ‌ഈ ലക്ഷണങ്ങൾ‌ കൂടുതൽ‌ കാലം അനുഭവിക്കുകയാണെങ്കിൽ‌ ആവശ്യമായ വൈദ്യ സഹായം ഉറപ്പാക്കണം. അതിനായി പങ്കാളിയോ വീട്ടിലെ മറ്റുള്ളവരോ ശ്രദ്ധിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...