റെയ്ഡിന് പിന്നാലെ നിർണ്ണായക നീക്കം ; വീണയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ നടത്തിയ അടിയന്തര റെയ്ഡുകൾക്ക് പിന്നാലെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി. വീണ ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിനിടെ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ ഇ ഡി പിടിച്ചെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ അടക്കം മണിക്കൂറുകൾ നീണ്ട റെയ്ഡായിരുന്നു ഇ ഡി നടത്തിയത്.

ഇന്ന് തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ വീണയും അവിടെ ഉണ്ടായിരുന്നു. വീണയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത വീണയുടെ നിക്ഷേപത്തിന്റെയും ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെയും രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇ ഡിയുടെ നടപടി. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് വിവരം. കൂടുതല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികള്‍ തുടരുമെന്നാണ് സൂചന. സിഎംആര്‍എല്ലുമായുള്ള ഇടപാടില്‍ ഒരു സേവനവും നല്‍കാതെയാണ് എക്‌സാലോജിക് 1.72കോടി രൂപ കൈപ്പറ്റിയതെന്ന് എസ്എഫ്‌ഐഒ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ ഡി അന്വേഷണം ഏറ്റെടുത്ത്. അനധികൃതമായി കൈപ്പറ്റിയ പണമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...