പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി ; 21 പേർ കൊല്ലപ്പെട്ടു ; 61 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ബീജിംഗ്: മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2026 മെയ് 4 തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4.40ഓടെയാണ് ദുരന്തമുണ്ടായത്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിക്ക് മൂന്ന് കിലോമീറ്റർ അകലെ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 500 ഓളം രക്ഷാപ്രവർത്തകരാണ് മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയിട്ടുള്ളത്. 20 മുതൽ 60 വരെ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടവരുടെ പ്രായം. ലോകത്തിൽ തന്നെ പടക്കനിർമ്മാണത്തിന് മുന്നിലുള്ള ലിയുയാങ് പട്ടണത്തിലാണ് അപകടമുണ്ടായിട്ടുള്ളത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറി കെട്ടിടങ്ങൾ പൂർണ്ണമായും തകരുകയും അവശിഷ്ടങ്ങൾ പരിസരപ്രദേശങ്ങളിലേക്ക് ചിതറുകയും ചെയ്തു. സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് വലിയ തോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടം നടന്ന ഉടൻ തന്നെ 500-ഓളം വരുന്ന അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാനും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ഇടുക്കി : ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന്...

ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ല ; ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ

0
തിരുവനന്തപുരം: ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ സഭയിൽ. അവരുടേത് നിലവാരമുള്ള പ്രവൃത്തികളാണെന്നും ക്രമവിരുദ്ധമായി...

അടുപ്പത്തിലായിരുന്ന യുവതിയെ വിളിച്ചുകൊണ്ടുവരാൻ പോയ യുവാവിന്‍റെ ദുരൂഹ മരണം ; പെൺകുട്ടിയുടെ 2 ബന്ധുക്കൾ...

0
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ 35 കാരനായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഏറ്റുമാനൂ‍രിലെ തിരുവാഭരണം അടക്കമുള്ള സ്വത്തുക്കളും പരിശോധിക്കണം ; ആവശ്യം ശക്തമാക്കി ഭക്തർ

0
കോട്ടയം: ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന വീണ്ടും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ...