ക്രൈസ്തവര്‍ അധികാരത്തിനൊപ്പം നില്‍ക്കരുത് ; ഫാദര്‍ പോള്‍ തേലക്കാട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ക്രൈസ്തവര്‍ അധികാരത്തിനൊപ്പം നില്‍ക്കരുതെന്ന് സിറോ മലബാര്‍ സഭാ മുന്‍ വക്താവും ക്രൈസ്തവ പണ്ഡിതനുമായ ഫാദര്‍ പോള്‍ തേലക്കാട്ട്. ‘ആദ്യം അവര്‍ യഹൂദനെ അന്വേഷിച്ചുവന്നു, ഞാന്‍ യഹൂദനല്ലായിരുന്നു. പിന്നീട് മാര്‍കിസ്റ്റുകാരനെ അന്വേഷിച്ചുവന്നു, ഞാന്‍ മാര്‍കിസ്റ്റുകാരനായിരുന്നു. എന്നെ അന്വേഷിച്ചു വന്നപ്പോള്‍ എന്റെ കൂടെ ആരുമില്ലായിരുന്നൂവെന്ന’ കവിത പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു.

‘എന്തുവന്നാലും അധികാരം വേണമെന്ന കാമം സകലര്‍ക്കും ഉണ്ടാകാവുന്നതാണ്. ആ കാമത്തെ പിടിച്ചുനിര്‍ത്തേണ്ടത് വിശ്വാസത്തിന്റെയും ദര്‍ശനത്തിന്റെയും ഫലമായിട്ടാണ്. അതിനെതിര് ചെയ്യുന്നത് ക്രൈസ്തവതയെ ഒറ്റിക്കൊടുക്കലാണ്. ചരിത്രം ആവര്‍ത്തിക്കുന്നത് ചരിത്രത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കുമ്ബോഴാണ്. നാസി ഭരണകാലത്ത് നാസികളെ രക്ഷകരായി കണ്ട ക്രൈസ്തവരും സഭാധ്യക്ഷരുമുണ്ടായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കുന്നതിലേക്ക് ക്രൈസ്തവരില്‍ ആരും പോകില്ല. ക്രൈസ്തവിക സ്ഥാപനങ്ങളുടെ ഭാവിയല്ല. അവ നിലനിര്‍ത്താന്‍ അധികാര പങ്കാളിത്തമുണ്ടാക്കുന്നവര്‍ അവ നിലനില്‍ക്കുന്നത് ഒരു ആദര്‍ശത്തിന്റെ അടിത്തറയിലാണെന്ന് ഓര്‍ക്കണം. സര്‍വരെയും ഉള്‍ക്കൊള്ളുന്നതാണ് യേശുവിന്റെ ദര്‍ശനം’- അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....