കല്ലുങ്കൽ കാർഷിക ഗവേഷണകേന്ദ്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് കരിമ്പിൽ വളപ്രയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

കല്ലുങ്കൽ : കാർഷിക ഗവേഷണകേന്ദ്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ച് കരിമ്പിൽ വളപ്രയോഗം നടത്തി. സംസ്ഥാനത്ത് കരിമ്പുകൃഷിയിലെ വളപ്രയോഗത്തിന് ആദ്യമായാണ് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. കുമരകം കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് പരീക്ഷണം നടപ്പാക്കിയത്. നിലവിൽ നെല്ലിൽ കാര്യക്ഷമമായി ഉപയോഗിച്ചുവരുന്ന സാങ്കേതികവിദ്യയാണിത്. പ്രതികൂല കാലാവസ്ഥമൂലം മണ്ണിലെ വളപ്രയോഗം പ്രായോഗികമായി അസാധ്യമാകുന്ന സാഹചര്യത്തിൽ ഡ്രോൺ ഉപയോഗിച്ച് ഈ പ്രവൃത്തി കാര്യക്ഷമമായി ചെയ്യാൻ കഴിയുമെന്ന് കാർഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. ആർ.ഗ്ലാഡിസ് പറഞ്ഞു. കുറഞ്ഞ സമയവും സാമ്പത്തിക ലാഭവും ഇതിലുണ്ട്. ഗുണഫലം വളരെവേഗം വിളകളുടെ വളർച്ചയിൽ പ്രകടമാകുകയും ചെയ്യും. 10 ലിറ്റർ രാസവളലായനി വഹിക്കാൻ ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ച് ഒരേക്കർ സ്ഥലത്തെ കരിമ്പിലെ വളപ്രയോഗത്തിന് പത്ത് മിനിറ്റുമാത്രമേ വേണ്ടിവരൂ. 90 ദിവസം പ്രായമായ 15 ഏക്കറിലെ കരിമ്പുകൃഷിയിലാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. കുമരകം കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി.ജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...