പത്തനംതിട്ട – വോട്ടിങ് യന്ത്രങ്ങളുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി വി പാറ്റുകളുടെയും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റ് പമ്പ കേണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം എന്ന സോഫ്റ്റ് വെയര്‍ മുഖേനെ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലെ കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവി പാറ്റ് എന്നിവയുടെ ആദ്യ ഘട്ട റാന്‍ഡമൈസേഷനാണ് നടത്തിയത്. ഇവയില്‍ നിന്ന് ഓരോ ബൂത്തിലേക്കുള്ള യന്ത്രങ്ങള്‍ രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ നിര്‍ണയിക്കും.

തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ റോസ്ന ഹൈദ്രോസ്, ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ എസ് അനില്‍കുമാര്‍, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഡി സി ദിലീപ് കുമാര്‍, അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം ബിപിന്‍ കുമാര്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ പി ആര്‍ ഗോപിനാഥന്‍, അബ്ദുള്‍ കരീം, ബി ഷാഹുല്‍ ഹമീദ്, ജോണ്‍സ് യോഹന്നാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....