മിന്നൽ പ്രളയം ധനസഹായ വിതരണ പ്രഖ്യാപനവും സ്മാർട്ട് വില്ലേജ് ഓഫിസ് നിർമ്മാണ ഉദ്ഘാടനവും നാളെ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : 2021 ഒക്ടോബർ 16, 17 തിയതികളിൽ മണിമല ആറ്റിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ വീടിന് നാശനഷ്ടം നേരിട്ടവർക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനവും സ്മാർട്ട് വില്ലേജ് ഓഫിസ് നിർമ്മാണോദ്ഘാടനവും തിങ്കളാഴ്ച നടക്കുമെന്ന് പ്രമോദ് നാരായണൻ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് കുളത്തൂർ ദേവി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യ പ്രഭാഷണം നടത്തും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രളയത്തിൽ 419 വീടുകൾ പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അർഹതയുള്ളതായി കണ്ടെത്തി 1,91,53,200 രൂപ ധനസഹായമായി സർക്കാർ അനുവദിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ്, തഹസിൽദാർ വി.ജെ ജെയിംസ്, ഡപ്യൂട്ടി തഹസിൽദാർ ജി.ബിനു, എസ്.നായർ, സിപിഐ റാന്നി മണ്ഡലം സെക്രട്ടറി കെ.സതീശ്, അഖിൽ എസ് നായർ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...