വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഒഴുകി നടക്കുന്ന വീടുമായി ജപ്പാൻ

For full experience, Download our mobile application:
Get it on Google Play

ജപ്പാൻ : വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാന്‍ ഒഴുകുന്ന വീട് നിര്‍മിച്ച് ജപ്പാനീസ് ഗൃഹനിര്‍മാണ കമ്പനിയായ ഇച്ചിജോ കമ്മ്യൂണിറ്റി. വാട്ടര്‍പ്രൂഫ് രീതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. കാഴ്ചയില്‍ സാധാരണ വീട് പോലെ തന്നെയാണ്. വെള്ളത്തിന്റെ അളവ് ഉയരുന്നതോടെ വീട് ഒഴുകും. അഞ്ച് മീറ്റർ വരെ പൊങ്ങാൻ കഴിയുന്ന തരത്തിൽ വീടിനെ ഒരു കേബിളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വെള്ളം താഴുന്നതനുസരിച്ച് വീടും തനിയെ താഴെയെത്തും. ഇരുമ്പ് ദണ്ഡുകൾ കൊണ്ട് അടിവശം തയ്യാറാക്കിയിരിക്കുന്ന വീട് വാട്ടർ പ്രൂഫായതിനാൽ വെള്ളം കൊണ്ടുള്ള കേടുപാടുകളും ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

വെള്ളപ്പൊക്ക മരണസംഖ്യ കുറയ്‌ക്കാന്‍ ഇത്തരം വീടുകള്‍ക്കാവുമെന്നും കമ്പനി വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് വീടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരണം നല്‍കിയെന്ന് കമ്പനി പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളില്‍ ഇതിന് മുന്‍പും ഇച്ചിജോ കമ്മ്യൂണിറ്റി വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 2011 ഓഗസ്റ്റിലെ ഭൂകമ്പത്തില്‍ 376 യൂണിറ്റ് വീടുകളാണ് കമ്പനി നിര്‍മിച്ചത്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ ശേഷി ഉള്ളവ ആയിരുന്നു ഈ വീടുകള്‍. രണ്ട് സിംഗിള്‍ ബെഡുകള്‍ ഇടാന്‍ സൗകര്യമുള്ളവയും ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവയുമായിരുന്നു അവ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...