പമ്പയില്‍ പൊതുമരാമത്ത് ഓഫീസില്‍ നിന്നും വിദേശ മദ്യം പിടികൂടി

For full experience, Download our mobile application:
Get it on Google Play

പമ്പ : പമ്പയില്‍ പൊതുമരാമത്ത് ഓഫീസില്‍ നിന്നും വിദേശമദ്യം പിടികൂടി. അഞ്ച് ലിറ്റര്‍ വിദേശമദ്യമാണ് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ആംബുലന്‍സ് സജീഷ് എന്നയാളുടെ പതിമൂന്നാം നമ്പര്‍ മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വിദേശമദ്യം. ദേവസ്വം വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. സജീഷ് പതിമൂന്ന് വര്‍ഷമായി ഇവിടെ ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഇയാളെ സംബന്ധിച്ച് നേരത്തെ തന്നെ ദേവസ്വം വിജിലന്‍സിന് ചില സംശയങ്ങള്‍ നിലനിന്നിരുന്നു.

സ്ഥിരമായി ഇയാള്‍ പമ്പയില്‍ മദ്യ വിതരണം നടത്തുന്നതായി ദേവസ്വം വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പമ്പ കേന്ദ്രീകരിച്ച് ഇയാള്‍ക്ക് ചില സാമ്പത്തിക ഇടപാടുകള്‍ നിലനിന്നിരുന്നതായും വിജിലന്‍സ്‌ കണ്ടെത്തി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് ദേവസ്വം വിജിലന്‍സ്‌. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കും. മദ്യ കച്ചവടമല്ലാതെ ഇയാള്‍ക്ക് മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടോ എന്നതും വിജിലന്‍സ് അന്വേഷിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....