നവജാത ശിശുവിനെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : നവജാത ശിശുവിനെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലാണ് സംഭവം. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രദേശത്തുണ്ടായിരുന്ന ഒരു കര്‍ഷകന്‍ വന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞിന്റെ കൈ മണ്ണിന് പുറത്ത് കണ്ടെത്തിയത്. ഇതോടെ മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്തു. ഉടന്‍ ആംബുലന്‍സ് വിളിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു. ജീവനോടെ കുഴിച്ചിട്ടതിനാല്‍ കുഞ്ഞിന് ശ്വാസം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്രയും നേരം കുട്ടി എങ്ങനെ മണ്ണിനടിയില്‍ കിടന്നുവെന്ന അത്ഭുതത്തിലാണ് എല്ലാവരും. നിലവില്‍ കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 307 വകുപ്പ് പ്രകാരമാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....