കക്കിടിപ്പുറം സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : കക്കിടിപ്പുറം സ്വദേശിയായ യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കക്കിടിപ്പുറം സ്കൂളിന് സമീപം താമസിക്കുന്ന പുത്തന്‍വീട്ടില്‍ പരേതനായ കുഞ്ഞുണ്ണി നായരുടെ മകന്‍ മണികണ്ഠന്‍ (40)നെയാണ് സമീപ പ്രദേശമായ എറവക്കാട് ആളൊഴിഞ്ഞ കെട്ടിടത്തിന്റെ കോണിപ്പടിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച കാലത്ത് ആറ് മണിയോടെ ഇതെ കെട്ടിടത്തില്‍ കച്ചവട സ്ഥാപനം നടത്തുന്ന കെട്ടിട ഉടമ കട തുറക്കാനെത്തിയപ്പോഴാണ് യുവാവിനെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറുന്ന കോണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണതാവാം എന്നാണ് നിഗമനം. നാട്ടിന്‍പുറത്ത് എല്ലാ ജോലികളും ചെയ്യുന്ന മണികണ്ഠന്‍ അവിവാഹിതനാണ്.

സാധാരണ ഏറെ വൈകി വീട്ടില്‍ എത്തുന്ന മണികണ്ഠന്‍ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം ചാലിശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്
കൊടുക്കും. അമ്മ തങ്കമ്മു (പരേത) സഹോദരങ്ങള്‍ രവി, ഗീത, അജി, അനില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...