കണ്ണൂർ അത്താഴകുന്നിൽ പോലീസിനെ പൂട്ടിയിട്ട് ആക്രമിച്ച കേസ് ; 4 പേർ കൂടി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ അത്താഴകുന്നിൽ പോലീസിനെ ആക്രമിച്ച കേസിൽ 4 പേർ കൂടി പിടിയിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സംഗീർത്ത്, കാർത്തിക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അത്താഴക്കുന്നിലെ ഒരു ക്ലബ്ബിൽ മദ്യപിക്കുകയായിരുന്ന യുവാക്കളെ സംശയാസ്‌പദമായ രീതിയിൽ കണ്ട പോലീസ് ക്ലബിനകത്ത് കയറി ചോദ്യം ചെയ്തു. ഇതോടെ വാക്കേറ്റമായി. ഈ സമയം ക്ലബ്ബിന് പുറത്തുണ്ടായ മറ്റൊരു യുവാവ് പുറത്തുനിന്ന്‌ വാതിൽ പൂട്ടുകയായിരുന്നു. ഇതോടെ അകത്തുണ്ടായിരുന്ന സംഘം പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസ്‌ ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ പൂട്ട് തകർത്താണ് പോലീസുകാരെ പുറത്തിറക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ സി എച്ച് നസീബ് സിപിഒ അനീസ് എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഘത്തിലുണ്ടായിരുന്ന എസ്ഐ സവ്യ സച്ചി, സിപിഒ സുമേഷ്, സുകേഷ് എന്നിവരെയും പ്രതികൾ ആക്രമിച്ചിരുന്നു. കുഞ്ഞിപ്പള്ളി സ്വദേശികളായ കെ അഖിലേഷ്, ടി അഭയ്, പിഎം അൻസീർ എന്നിവരെ സംഭവ സ്ഥലത്തു വച്ച് തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...