ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. വിദ്യാര്‍ഥിയായ തേജസ് (18) ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പടെ ആറു പേരാണ് കേസിലെ പ്രതികൾ. ക്ഷേത്രോത്സവത്തിനിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുഖത്തല ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയതായിരുന്നു തേജസ്. കെട്ടുകാഴ്ചകൾ വരുന്നതിനിടെ മറ്റൊരു സംഘം തേജസുമായി തർക്കമുണ്ടായി. ഇതിന് പിന്നാലെ അഞ്ചംഗം സംഘം തേജസിനെ പിന്നിൽ നിന്ന് കുത്തുകയായിരുന്നു. ശ്വാസകോശത്തിലേറ്റ കുത്താണ് മരണകാരണം. കുത്തേറ്റ് രക്തം വാർന്ന് കിടന്ന തേജസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഖത്തല സ്വദേശികളായ ആദിത്യൻ, ബിനു, പ്രജിത്ത്, അഖിൽ രാജ് എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേരുമാണ് പ്രതികൾ. സംഭവത്തിന് ശേഷം പ്രതികൾ സുഹൃത്തായ അഖിൽ രാജിന്‍റെ വീട്ടിൽ അഭയം തേടി. അതിനിടെ തേജസിനെ കുത്തിയ ആദിത്യൻ അവിടെ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ പോലീസ് പിടിയിലായ ആദിത്യനെ ചോദ്യം ചെയ്തതിൽ കൂട്ടുപ്രതികൾ കൊട്ടിയത്തെ ഒഴിഞ്ഞ സ്ഥലത്തുണ്ടെന്ന് കണ്ടെത്തി. അവിടെ പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. അതിനിടെ പോലീസിനെ വഴി തെറ്റിക്കാനും ആദിത്യൻ ശ്രമിച്ചു. അവസാനം മീയണ്ണൂരിന് സമീപത്തെ റബർ തോട്ടത്തിൽ നിന്നാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് അഖിൽ രാജാണെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...