പൂര്‍ണ്ണ ഓ.ഇ.സി പദവി അനുവദിക്കണം ; അഖില കേരള പണ്ഡിതര്‍ മഹാജന സഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിപിന്നോക്ക സമുദായമായ പണ്ഡിതര്‍ സമുദായത്തിനെ പൂര്‍ണ്ണമായും ഓ.ഇ.സി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികള്‍ നടപ്പാക്കണമെന്ന് അഖില കേരള പണ്ഡിതര്‍ മഹാജന സഭ സംസ്ഥാന കമ്മറ്റി പ്രമേയത്തിലൂടെ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രീമി ലയര്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും നിയമസഭ പിന്നോക്ക സമുദായ ക്ഷേമ സമിതിയുടെ ശുപാര്‍ശ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫെബ്രുവരി 17ന് ഏറണാകുളത്ത് അവകാശ പ്രഖ്യാപനം നടത്തുവാനും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡണ്ട്‌ സി.ജി ശശി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിജുകുമാര്‍ എരുമേലി, ട്രഷറര്‍ കെ.എസ് രാജന്‍, ഭാരവാഹികളായ ഷിബു ശ്രീധര്‍, എം.സി.രഘു, കെ.കെ മോഹനന്‍, എം.ആര്‍ സജീഷ് രാജ്, കെ.എസ് അശോക്‌ കുമാര്‍, വി.കെ സുരേഷ്, സരോജം സുരേന്ദ്രന്‍, എം.ആര്‍ വേണു, സി.വിജയമ്മ, ഓ.കെ ഓമന, എ.ശശി, ടി.കെ ശിവദാസ്, കെ.കെ വേലായുധന്‍, കെ.പി നന്ദനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...