Sunday, May 5, 2024 9:52 am

ക്യാപ്റ്റൻ വരുൺ സിങ്ങിന് യാത്രാമൊഴി ; സംസ്‌കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഭോപാൽ : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപാലിൽ നടക്കും. രാവിലെ 11ന് ഭദ്ഭഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.. പൂർണ്ണ സൈനിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകളെന്ന് വ്യോമ സേന അറിയിച്ചു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഭൗതികശരീരം ഭോപ്പാലിൽ എത്തിച്ചിരുന്നു. എയർപോർട്ട് റോഡിലെ സൺ സിറ്റി കോളനിയിലെ വസതിയിൽ പൊതുദർശനത്തിനത്തിന് വെച്ചിരുന്നു. അന്തിമോപചാരമർപ്പിക്കാനായി എത്തിയത് നൂറുകണക്കിന് പേരാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉന്നത സൈനികോദ്യോഗസ്ഥരുമടക്കം വസതിയിൽ എത്തി ധീര സൈനികന് ആദരാഞ്ജലികൾ അർപ്പിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന പതിനാല് പേരിൽ 13 പേരും ഡിസംബർ 8ന് തന്നെ അന്തരിച്ചു. ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് ജീവിതത്തോട് പൊരുതി നിന്നത്. എന്നാൽ ദിവസങ്ങൾ ശേഷം ഡിസംബർ 15ന് അദ്ദേഹവും വിടവാങ്ങുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിളക്കിത്തല നായർ സമാജം മല്ലപ്പള്ളി താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം നടന്നു

0
മല്ലപ്പള്ളി : വിളക്കിത്തല നായർ സമാജം താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും...

സമ്മർ ബാസ്‌ക്കറ്റ്‌ ബോള്‍ ക്യാമ്പ് ശ്രദ്ധേയമാകുന്നു

0
തിരുവല്ല :  വൈ.എം.സി.എയുടെയും പത്തനംതിട്ട ജില്ലാ ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷന്‍റെയും നേതൃത്വത്തിലുള്ള സമ്മർ...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

0
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും. പുതിയ...

രേവണ്ണയ്ക്കെതിരെ ഇംഗ്ലണ്ടിലും പീഡനപ്പരാതി ; ആരോപണവുമായി ബിജെപി നേതാവും മുൻ എംപിയുമായ എൽആർ...

0
ബെം​ഗളൂരു: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ...