മധ്യവയസ്കനെ മര്‍ദ്ദിച്ച് സ്കൂട്ടര്‍ തട്ടിയെടുത്ത സംഘം പന്തളത്ത് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : മധ്യവയസ്കനെ മര്‍ദ്ദിച്ച് സ്കൂട്ടര്‍ തട്ടിയെടുത്ത മോഷണ സംഘത്തെ പന്തളം പോലീസ് പിടികൂടി. കൊടുമണ്‍ കണിയാകോണത്ത് കിഴക്കേതില്‍ ശിവന്റെ മകന്‍ ശരത്ത് (21), പാലമേല്‍ മുതുകാട്ടുകര ഗണേഷ് ഭവനത്തില്‍ കണ്ണന്‍ ഗണേഷ്(21), വള്ളിക്കോട് കുറ്റിയില്‍ വീട്ടില്‍ ശിവരാജ്(21), കൊടുമണ്‍ ഈസ്റ്റ് സുജാഭവന്‍ വീട്ടില്‍ അജയകുമാറിന്റെ  മകന്‍ അമിത് കുമാര്‍(23) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കുടശ്ശനാട് അരുണ്‍ ഭവനത്തില്‍ തുളസീധരനെയാണ് പ്രതികള്‍ ആക്രമിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ തുളസീധരന്‍ വളം വാങ്ങി തിരികെ വരും വഴി കുടശ്ശനാട് കൈതക്കാട്ട്പടി അമ്പലത്തിന്റെ കാണിക്ക വഞ്ചിയില്‍ കാണിക്ക ഇടുന്ന സമയത്താണ് ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം മരക്കഷ്ണം കൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു.

തുടര്‍ന്ന് ഇയാളുടെ കയ്യിലിരുന്ന സ്കൂട്ടറിന്റെ താക്കോല്‍ ബലമായി പിടിച്ചുവാങ്ങിയ ശേഷം സംഘം സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ തുളസീധരന്‍ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുളസീധരന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നൂറിലധികം സി.സി.റ്റി.വി ദൃശ്യങ്ങള്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. പ്രദേശത്തെ മോഷണ കേസുകളില്‍ ഉള്‍പെട്ടവരെയടക്കം നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പോലീസ് ശേഖരിച്ച സി.സി.റ്റി.വി ദൃശ്യങ്ങളില്‍ നിന്നും സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ കണ്ണനെ തിരിച്ചറിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കാരയ്ക്കാട്ടുള്ള ഒളിസങ്കേതത്തില്‍ നിന്നും വളരെ സാഹസികമായാണ് കണ്ണനെ പിടികൂടിയത്.

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ബല പ്രയോഗത്തിലൂടെ അന്വേഷണ സംഘം കീഴ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മോഷണ സംഘത്തിലെ ഓരോരുത്തരെയും ഒളിയിടങ്ങളില്‍ നിന്നും പിടികൂടി. ഇടത്തിട്ട ചക്കാല  മുക്കിന് സമീപം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച സ്കൂട്ടറും കണ്ടെടുത്തു. ശരത്തിന് കൊടുമണ്‍, അടൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഏഴുകേസുകളും കണ്ണനും അമിത് കുമാറിനും കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ വധ ശ്രമം അടക്കമുള്ള കേസുകളും നിലവിലുണ്ട്.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശപ്രകാരം അടൂര്‍ ഡി.വൈ.എസ്.പി പ്രദീപ്‌ കുമാര്‍ വി.എസ് ന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ്.എച്ച്.ഓ സജീഷ് കുമാര്‍ വി., എസ് .ഐ മാരായ യു.വി വിഷ്ണു, വിഷ്ണു സജീവ്‌, പോലീസ് ഉദ്യോഗസ്ഥരായ അജീഷ് സി.ആര്‍, അന്‍വര്‍ഷാ എസ്.,  നിസാര്‍ മൊയ്ദീന്‍, അമല്‍ ഹനീഫ്, അരുണ്‍ ബി. എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...