Skip to content

ഭൂട്ടാനിൽ ഹിമാനി തടാകം പൊട്ടിയൊഴുകി ; ആസാമിലും ബം​ഗാളിലും പ്രളയ മുന്നറിയിപ്പ്

തിംപു : ഭൂട്ടാനിലെ ഷിന്റാഫു തടാകം പൊട്ടിയൊഴുകിയതിനെത്തുടർന്ന് ആസാമിലും പശ്ചിമ ബംഗാളിലും പ്രളയഭീതി. സങ്കോഷ് നദിയിൽ ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു സംസ്ഥാനങ്ങളിലെയും നദീതീര ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചു. ഭൂട്ടാനിലെ ഗാസ ജില്ലയിൽ ലായ ഗെവോഗിലെ ലുങ്കോ പ്രദേശത്ത് വകില പർവതത്തിന് താഴെയുള്ള ഷിന്റാഫു തടാകത്തിലാണ് ഹിമാനി തടാകം പൊട്ടിയൊഴുകിയത്. ഇതേതുടർന്ന് നദിയോരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി വ്യാഴ്ച വൈകുന്നേരം സൈറണുകൾ മുഴക്കി.

പ്രളയജലം ആറ് മുതൽ എട്ട് മണിക്കൂറിനുള്ളിൽ ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെത്തുമെന്നാണ് മുന്നറിയിപ്പ്. ആസാമിലെ ധുബ്രി ജില്ലയ്ക്ക് പുറമെ വടക്കൻ പശ്ചിമ ബംഗാളിലെ ഡാർജിലിങ് മലനിരകൾ, അലിപുർദുവാർ, ജൽപായ്ഗുരി ജില്ലകളിലുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ആസം അതിർത്തിയോട് ചേർന്ന സങ്കോഷ് നദീതീരത്തെ പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ തുഫാൻഗഞ്ച്, ബോക്സിർഹട്ട് എന്നിവിടങ്ങളിലാണ് ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന സംഘങ്ങളെ വിന്യസിപ്പിച്ചത്. ദുരന്തബാധിത പ്രദേശങ്ങളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആസം, ബം​ഗാൾ ജില്ലകളിലെ അധികൃതർക്ക് നിർദേശം നൽകി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന്‌ ഗർഭിണിക്ക്‌ കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി

  2. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു

  3. ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി

  4. കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ

  5. ‘കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം’ ; അധ്യാപകൻ അറസ്റ്റിൽ

Share on WhatsApp

Share this story

ഭൂട്ടാനിൽ ഹിമാനി തടാകം പൊട്ടിയൊഴുകി ; ആസാമിലും ബം​ഗാളിലും പ്രളയ മുന്നറിയിപ്പ് pathanamthittamedia.com