നഴ്സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ; കോളേജ് പ്രിൻസിപ്പലിനും മകനുമെതിരെ കുടുംബം
ഫിറോസാബാദ് : ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ 18 കാരിയായ നഴ്സിങ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് കോളേജ് ഓഫ് നഴ്സിങ്ങിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (ജിഎൻഎം) വിദ്യാർഥിനിയായ പ്രീതിയാണ് മരിച്ചത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനും മകനുമെതിരെ പ്രീതിയുടെ കുടുംബം രംഗത്തെത്തി. ഇരുവരും ചേർന്ന് മകളെ കൊലപ്പെടുത്തിയതാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പ്രീതിയുടെ പോസ്റ്റുമോർട്ടത്തിനു പിന്നാലെ കുടുംബാംഗങ്ങൾ റോഡ് ഉപരോധിച്ചു. പോലീസ് ഇടപെട്ട് അനുനയിപ്പിച്ചതോടെ ഉപരോധം അവസാനിപ്പിച്ച് മൃതദേഹം കുടുംബം ഏറ്റുവാങ്ങി.
ബുധനാഴ്ച രാവിലെ ഹോസ്റ്റലിൽ മറ്റ് വിദ്യാർഥിനികൾ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് പ്രീതിയെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുറിയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷം പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പുലർച്ചെ 2.30 ഓടെ പ്രീതി മതിൽ ചാടിക്കടന്ന് തനിച്ച് പുറത്തുപോകുന്നതായി കണ്ടെത്തി. പിന്നീട് മൗഡ കനേറ്റ ഗ്രാമത്തിന് സമീപം ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായുള്ള വിവരമാണ് പൊലീസിനു ലഭിച്ചത്.
പരിശോധനയിൽ മൃതദേഹം പ്രീതിയുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. സംഭവത്തിൽ പ്രീതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്. കോളേജ് പ്രിൻസിപ്പലിനും മകനെതിരായ ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കൊല്ലത്ത് സർക്കാർ ആശുപത്രിയിൽനിന്ന് ഗർഭിണിക്ക് കാലാവധികഴിഞ്ഞ ഗുളിക നൽകിയതായി പരാതി
-
ചെറുകോൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബൈക്ക് വിളമ്പര റാലി നടത്തി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമിടിച്ച് പത്തൊന്‍പതുകാരന്‍ മരിച്ചു
-
കായികമേളയിലെ പുഴു വിവാദം : പ്രതി ജിജോ ജെയിംസ് കോൺഗ്രസ് വിട്ട് ഡിവൈഎഫ്ഐയിൽ അംഗത്വം എടുത്തയാളെന്ന് ജിൻ്റോ ജോൺ
-
കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നു ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്





