സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തില്‍ എത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ സ്വര്‍ണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂണ്‍ 20നാണ് 35,400 നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയത്. അതിനുശേഷം തുടര്‍ച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റില്‍ 42,000 നിലാവരത്തിലേയ്ക്ക് ഉയര്‍ന്നെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ വിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടായത്.

ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് വിലയില്‍ 6520 രൂപയാണ് ഇടിവുണ്ടായത്.
യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായം വര്‍ധിച്ചതോടെ ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,832.84 ഡോളര്‍ നിലവാരത്തിലാണ്. മറ്റു കറന്‍സികളെ അപേക്ഷിച്ച് ഡോളര്‍ കരുത്തുനേടിയും സ്വര്‍ണത്തെ ബാധിച്ചു. ദേശീയ വിപണിയിലും വിലയിടിവ് പ്രകടമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.56ശതമാനം താഴ്ന്ന് 47,549 രൂപയിലെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....