സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് വില നാല്‍പ്പതിനായിരത്തിന് അടുത്തെത്തി. ഒരു പവന്റെ ഇന്നത്തെ വില 39,200 രൂപയാണ്. ഗ്രാമിന് 40 രൂപ കൂടി 4900 രൂപയുമായി. ഇന്നലെ വരെ പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമായിരുന്നു വില. ശനിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിച്ചിരുന്നു.

രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് വ്യാഴാഴ്ച്ച സ്വര്‍ണവില വര്‍ധിച്ചത്. ഏപ്രില്‍ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും. മാര്‍ച്ച്‌ മാസത്തില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാര്‍ച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒന്നാം തീയതി രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് മാര്‍ച്ച്‌ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഏപ്രില്‍ മാസത്തിലെ സ്വര്‍ണവില, പവന്
ഏപ്രില്‍ 1: 38,480
ഏപ്രില്‍ 2: 38,360
ഏപ്രില്‍ 3: 38,360
ഏപ്രില്‍ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രില്‍ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രില്‍ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രില്‍ 7: 38,400
ഏപ്രില്‍ 8: 38,600
ഏപ്രില്‍ 9: 38,880
ഏപ്രില്‍ 10: 38,880
ഏപ്രില്‍ 11: 38,880
ഏപ്രില്‍ 12: 39,200 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികള്‍, എക്സൈസ് തീരുവ, മേക്കിംഗ് ചാര്‍ജുകള്‍ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...