ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചപ്പോള്‍ നാട്ടില്‍ വന്‍ വരവേല്‍പ്പ് ; സുപ്രീംകോടതിയുടെ രൂക്ഷ പ്രതികരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആര്‍.എസ്.എസ് – എ.ബി.വി.പി നേതാവുകൂടിയായ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചപ്പോള്‍ നാട്ടില്‍ വന്‍ ‘വരവേല്‍പ്. സ്വീകരണ ബോര്‍ഡുകള്‍ കണ്ട് സുപ്രീംകോടതിയുടെ രൂക്ഷ പ്രതികരണം. ബലാത്സംഗക്കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥി നേതാവിന്റെ ജാമ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് ‘ഭയ്യ തിരിച്ചെത്തി’ എന്നെഴുതിയ ഒരു കൂട്ടം പോസ്റ്ററുകളും ഹോര്‍ഡിംഗുകളും ആണ് തിങ്കളാഴ്ച സുപ്രീം കോടതിയെ വല്ലാതെ പ്രകോപിപ്പിച്ചത്. പ്രതി വിവാഹ വാഗ്ദാനം നല്‍കി തന്നെ നിരന്തരം ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാരോപിച്ച്‌ മധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് ജാമ്യത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

“ഭയ്യ തിരിച്ചെത്തി എന്നൊരു ഹോര്‍ഡിംഗ് ഉണ്ട്. നിങ്ങള്‍ എന്താണ് ആഘോഷിക്കുന്നത്?” ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഹിമ കോഹ്‌ലി ചോദിച്ചു.”എന്താണ് ഈ ഭയ്യ ഈസ് ബാക്ക്?. ഈ ഒരാഴ്ച്ച ശ്രദ്ധിക്കാന്‍ നിങ്ങളുടെ ഭയ്യയോട് ആവശ്യപ്പെടുക” -ചീഫ് ജസ്റ്റിസ് പ്രതിയുടെ അഭിഭാഷകനോട് പറഞ്ഞു. കുറ്റാരോപിതനായ ശുഭാംഗ് ഗോണ്ടിയ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവാണ്. ജാമ്യത്തിനെതിരെ യുവതി നല്‍കിയ ഹര്‍ജിയുടെ ഭാഗമാണ് പോസ്റ്ററുകളെക്കുറിച്ചുള്ള വിവരങ്ങള്‍. വിഷയത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ പ്രതികരണവും കോടതി തേടി. നവംബറില്‍ ശുഭാംഗ് ഗോണ്ടിയക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വസ്‌തുതകളും ഗൗരവവും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് യുവതി തന്റെ ഹര്‍ജിയില്‍ വാദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...