സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം
അയിരൂര്‍ ജില്ല ആയുര്‍വേദാശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (എക്‌സറേ ടെക്‌നീഷ്യന്‍) തസ്തികയിലേക്ക് ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം മാര്‍ച്ച് 12 ഉച്ചയ്ക്ക് 12ന് അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 04735231900.

ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് കെഎഎസ്പി, ആര്‍ബിഎസ് കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതി പ്രകാരം ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധന നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ – 0469 2602494.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഫസ്റ്റ് എന്‍സിഎ എസ്‌ഐയുസി നാടാര്‍ (കാറ്റഗറി നം. 598/2019), ഹിന്ദു നാടാര്‍ (കാറ്റഗറി നം. 600/2019), ധീവര (കാറ്റഗറി നം. 601/2019), ,വിശ്വകര്‍മ (കാറ്റഗറി നം. 602/2019) എന്നീ തസ്തികകളുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2222665.

വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷിക്കാം
നിരാലംബരാകുന്ന കുട്ടികള്‍ക്ക് വേനലവധിക്ക് കുടുംബത്തിന്റെ സ്‌നേഹത്തണലൊരുക്കുന്ന
വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കും ഒന്നിലധികം കുട്ടികളെ സംരക്ഷിക്കുവാന്‍ സന്നദ്ധരായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഫോസ്റ്റര്‍കെയര്‍ കുട്ടികളുമായുളള കൂടികാഴ്ചയും കൗണ്‍സിലിംഗും ഉള്‍പ്പെടെ ലഭ്യമാകും. ആറിനും 18 വയസിനും ഇടയില്‍ പ്രായമുളള കുട്ടികളെയാണ് ഫോസ്റ്റര്‍കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, കുടുംബഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ് / സാലറി സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്നതിനായി ഇലക്ട്രിസിറ്റി ബില്ല് / ടെലിഫോണ്‍ ബില്ല്, റഫറന്‍സ് ലെറ്റര്‍ എന്നിവ ലഭ്യമാക്കണം. അപേക്ഷാഫോമിനും അനുബന്ധ വിവരങ്ങള്‍ക്കുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനിസിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട-689533 വിലാസത്തിലോ, 0468-2319998, 7012374037 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം. അവസാന തീയതി മാര്‍ച്ച് 25.ഫോണ്‍ – 0468 2319998

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...