ചെന്നൈ: മലയാളിയായ വയോധികയെ കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കസ്തൂരി കുട്ടി (82)യെ ആണ് നഞ്ചുണ്ടപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി വി രാമവാര്യരുടെ മകൾ ആണ്. മകൻ ഡോ. രാംകുമാർ കുട്ടിക്കൊപ്പം ആണ് താമസിച്ചിരുന്നത്. രാംകുമാർ വിദേശസന്ദർശനത്തിൽ ആണ്. വീട്ടിൽ ഉണ്ടായിരുന്ന നേപ്പാളി സ്വദേശിയായ ജോലിക്കാരിയെ കാണാനില്ല. നഗരത്തിൽ തന്നെ മറ്റൊരു വീട്ടിൽ താമസിക്കുന്ന മകൾ രാവിലെ രണ്ട് പേരെയും ഫോണിൽ വിളിച്ചപ്പോൾ പ്രതികരണം ഉണ്ടായിരുന്നില്ല. മകളുടെ അഭ്യർത്ഥനപ്രകാരം വീട്ടിലെത്തിയ അയൽക്കാരി ആണ് മൃതദേഹം കണ്ടത്. കൈകാലുകൾ കെട്ടിയ നിലയിലായിരുന്നു. കസ്തൂരിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കാണാനില്ല. ജോലിക്കാരിയുടെ മൊബൈൽ ഫോൺ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. അന്വേഷണത്തിനായി 6 പ്രത്യേക സംഘത്തെ നിയോഗിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























