ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് അനാവശ്യ ഭീതി പടർത്തുന്ന രീതിയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഇതിന്റെ ഭാഗമായി ടെലിവിഷൻ റേറ്റിംഗ് (ടി ആർ പി) അടുത്ത നാല് ആഴ്ചത്തേക്ക് തടയാൻ മന്ത്രാലയം തീരുമാനിച്ചു. ചില മാധ്യമങ്ങൾ അമിതമായി പരിഭ്രാന്തിയുണ്ടാക്കുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം. റേറ്റിംഗ് ഏജൻസിയായ ബാർക്കിന് (BARC) ഇതുസംബന്ധിച്ച കർശന നിർദ്ദേശം മന്ത്രാലയം നൽകിയിട്ടുണ്ട്. റേറ്റിംഗിനായുള്ള മത്സരത്തിനിടയിൽ വാർത്താ മൂല്യങ്ങൾ ലംഘിക്കുന്നത് തടയാനും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാനുമാണ് ഇടപെടലെന്ന് കേന്ദ്രം വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























