സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫെസിലിറ്റേറ്റര്‍ അഭിമുഖം
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള മഞ്ഞത്തോട് സാമൂഹ്യ പഠനമുറിയിലേക്ക് താല്‍കാലിക ഫെസിലിറ്റേറ്റര്‍ നിയമനത്തിന് പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു. ഒഴിവ് ഒന്ന്. അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം /പി ജി/ ബി എഡ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന. പട്ടികവര്‍ഗ വിഭാഗ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം റാന്നി, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ മാര്‍ച്ച് 13 രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 04735 227703.

സൈക്യാട്രിസ്റ്റ് നിയമനം
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിലെ ഐസിഎംആര്‍ പ്രോജക്ട് റിസേര്‍ച്ച് സൈന്റിസ്റ്റ് – രണ്ട് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. മാര്‍ച്ച് 18 മുമ്പ് ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ് – shsrc.kerala.gov.in

കെയര്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ട് പദ്ധതി
തീവ്രവാദ ആക്രമണം, അതിര്‍ത്തിയിലെ വെടിവയ്പ്പ് എന്നിവയിലൂടെ അനാഥരായ കുട്ടികള്‍ക്ക് സംരക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നതിന് നാഷണല്‍ ചില്‍ഡ്രന്‍സ് ഫണ്ടിന് കീഴിലുളള കെയര്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ഫണ്ട് പദ്ധതിയിലേക്ക് അര്‍ഹരായ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്മുള, പത്തനംതിട്ട . ഫോണ്‍. 0468 2319998, 7012374037 ഇ-മെയില്‍ – [email protected]

ക്വട്ടേഷന്‍
പത്തനംതിട്ട ജനറല്‍ ആശുപത്രി പിഎംആര്‍ യൂണിറ്റിലേക്ക് അള്‍ട്രാസൗണ്ട് തെറാപ്പി യൂണിറ്റ്, ഐഎഫ്റ്റി ടെന്‍സ് കോംബോ മെഷീന്‍, വെയിറ്റ് കഫ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 16 രാവിലെ 11 വരെ. ഫോണ്‍ – 9497713258.

പ്രിന്‍സിപ്പലായി ചുമതലയേറ്റു
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലായി ഡോ.ജി ആശ നിയമിതയായി. കാസര്‍ഗോഡ് സര്‍ക്കാര്‍ ആര്‍ട്‌സ് കോളജ്, തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളജ്, സര്‍ക്കാര്‍ സംസ്‌കൃത കോളജ്, യൂണിവേഴ്‌സിറ്റി കോളജ്, മടപ്പളളി സര്‍ക്കാര്‍ കോളജ്, തൃശൂര്‍ സര്‍ക്കാര്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം പളളിപ്പുറം സ്വദേശിനിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...