വാഹനാപകടം : കുളനട ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ഉള്ളൂരിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട എം.എ.സി.ടി കോടതിയുടെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹനാപകടത്തില്‍ പരിക്ക് പറ്റിയ ജനപ്രതിനിധിക്ക് 1,01,32,854 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട എം.എ.സി.ടി കോടതിയുടെ ഉത്തരവ്. കുളനട പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ജോണ്‍സണ്‍ പി.ഡി (ജോണ്‍സണ്‍ ഉള്ളൂര്‍ -53) ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി. 2015 നവംബര്‍ 7 ന് ആയിരുന്നു കോടതി വിധിക്ക് ആസ്പദമായ സംഭവം നടന്നത്. കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ജോണ്‍സണ്‍ വൈകിട്ട്‌ ഒന്‍പതരയോട് കൂടി എം.സി റോഡില്‍ ചെങ്ങന്നൂര്‍ – അടൂര്‍ റൂട്ടില്‍ സ്കൂട്ടര്‍ ഓടിച്ചു പോകുമ്പോള്‍ കുളനട ജംഗ്ഷനില്‍ വെച്ച് ഇതേ ദിശയില്‍ എത്തിയ ബൈക്ക് ഇടിക്കുയും ജോണ്‍സണ്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്ക് സംഭവിക്കുകയും ചെയ്തു.

തുടര്‍ന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി പത്തനംതിട്ട എം.എ.സി.ടി കോടതിയില്‍ സ്കൂട്ടര്‍ ഇന്‍ഷൂര്‍ ചെയ്തിരുന്ന എച്ച്.ഡി.എഫ്.സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ എതിര്‍കക്ഷിയാക്കി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. പരാതിക്കാരനുവേണ്ടി  അഡ്വ.പ്രശാന്ത് വി.കുറുപ്പ് ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....