സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

വിമുക്ത ഭടന്മാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം

മദ്രാസ് റെജിമെന്റ് റിക്കോര്‍ഡ് ഓഫീസില്‍ നിന്നുള്ള പ്രതിനിധികള്‍ ഡിസംബര്‍ 24 ന്  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പരാതികള്‍ സ്വീകരിക്കും. മദ്രാസ് റെജിമെന്റില്‍ നിന്നും  പിരിഞ്ഞു  പോന്ന വിമുക്ത ഭടന്മാര്‍, അവരുടെ വിധവകള്‍/ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് മദ്രാസ് റെജിമെന്റ് റിക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പരാതികള്‍(ഡോക്യുമെന്റേഷന്‍ തുടങ്ങിയവ) നല്‍കാം. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട മിലിട്ടറി, സിവില്‍ രേഖകളും പരാതി /അപേക്ഷയുമായി ജില്ലാസൈനിക ക്ഷേമ ഓഫീസില്‍  ഹാജരാകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2061104.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്), കോഴിക്കോട്, ന്യൂറോ സയന്‍സ് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യത :ബയോ ടെക്നോളജി/ മോളിക്യുലര്‍ ബയോളജി വിഷയത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ് /ഗേറ്റ് /തത്തുല്യയോഗ്യത. അനിമല്‍ സെല്‍ കള്‍ച്ചര്‍, മോളിക്യുലാര്‍ ബയോളജി മേഖലയില്‍ പ്രവര്‍ത്തി പരിചയം. പ്രായപരിധി 35 വയസ് കഴിയരുത് (നിയമാനുസൃതമായ വയസിളവ് ബാധകം) നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി 2022 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.imhans.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8129166196.

അദാലത്ത്
പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ചേര്‍ന്ന് ദേശീയ ഉപഭോക്തൃ ദിനത്തില്‍ ഉപഭോക്തൃ തര്‍ക്ക കേസുകള്‍ക്ക് മാത്രമായി അദാലത്ത് നടത്തുന്നു. ഡിസംബര്‍ 24 ന് രാവിലെ 10 ന് കമ്മീഷന്‍ ഹാളില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. സി.ഡി.ആര്‍.സി. പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ അധ്യക്ഷത വഹിക്കും. കമ്മീഷന്‍ അംഗങ്ങളായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.വി. ജ്യോതിരാജ് എന്നിവര്‍ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...