കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി നിയമിക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടന നേതാവിനെ നിയമിക്കാൻ നീക്കം. വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ശ്രമം. എന്നാൽ സർവകലാശാല ചട്ടം അനുസരിച്ച് സർക്കാരുമായി കൂടി ആലോചിച്ച് മാത്രമേ വിസി നിയമനം സാധ്യമാകുകയുള്ളൂ. അതിനാൽ കൃഷിമന്ത്രിയുമായി ചർച്ച നടത്താനാണ് ഗവർണറുടെ ആലോചന. സർവകലാശാല ചട്ടം പ്രകാരം സർക്കാരുമായി കൂടി ആലോചിച്ച ശേഷം സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് വേണം നിയമനം നടത്താൻ. ചട്ടം ലംഘിച്ച് നിയമനം നടത്തിയാൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലിലാണ് ലോക് ഭവൻ.

നിയമനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ചർച്ച നടത്താനും നീക്കമുണ്ട്. സർവകലാശാലയുടെ ജനറൽ കൗൺസിലിലും പിടിമുറുക്കാൻ ഗവർണറുടെ നീക്കം. ഉന്നത അധികാര സമിതിയായ ജനറൽ കൗൺസിലിൽ 11 അംഗങ്ങളെ നോമിനേറ്റ് ചെയ്യാനാണ് നീക്കമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...