’ഗ്യാനേഷ് കുമാർ രാജി വെച്ച് മാപ്പുസാക്ഷിയാകണം’; പോഡ്കാസ്റ്റിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില് പ്രതിഷേധം വീണ്ടും ശക്തമാക്കാന് ഇന്ത്യാ സഖ്യം. ഗ്യാനേഷ് കുമാര് രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള് വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില് രാഹുല് ഗാന്ധി ആവര്ത്തിച്ചു. പ്രതിഷേധങ്ങള്ക്കെതിരായ പൊലീസ് നടപടിയില് ഇന്ത്യയെ അതൃപ്തി അറിയിക്കാന് ആറ് യുഎസ് കോണ്ഗ്രസ് അംഗങ്ങള്, സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയക്ക് കത്തെഴുതി.
ദസറക്ക് ഇടവേള നല്കിയ പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. അടുത്ത ശനിയാഴ്ചയോടെ ദില്ലിയിലെത്താനുള്ള നിര്ദ്ദേശം എംപിമാര്ക്ക് നല്കും. ഏറ്റെവുമൊടുവില് സുപ്രീംകോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില് കൂടുതല് പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എംപിമാര്ക്ക് പുറമെ സംസ്ഥാനങ്ങളില് നിന്നും നേതാക്കളെയും പ്രവര്ത്തകരെയും ദില്ലിയിലെത്തിക്കും. നവംബര് ഒന്നിന് രാംലീല മൈതാനിയില് നടത്താന് നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള് ശക്തമാക്കാനാണ് നീക്കം. 27ന് ദില്ലിയില് സിപിഐ മനുഷ്യ ചങ്ങലയും തീര്ക്കും.
ഇതിനിടെ പോലീസ് മര്ദ്ദനത്തില് പരിക്കേറ്റ വിദ്യാര്ത്ഥികളും യുവജന സംഘടനാ നേതാക്കളും രാഹുല് ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചു. പോലീസ് അതിക്രമം വരുന്ന പാര്ലമെന്റ് സമ്മേളനത്തിലടക്കം രാഹുല് ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില് വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില് തുടരാനുള്ള ധാര്മ്മികതയില്ലെന്നും രാഹുല് ഗാന്ധി പോഡ് കാസ്റ്റില് പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More-
മണിപ്പൂരിൽ വീണ്ടും സുരക്ഷാ ആശങ്ക ; നാഗാ ഭൂരിപക്ഷ മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
-
കൊൽക്കത്തയിൽ ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കിടെ വൻ ദുരന്തം ; പന്തലിലേക്ക് ജനങ്ങൾ ഇരച്ചുകയറി തിരക്കിൽപ്പെട്ട് 17 പേർ മരിച്ചതായി സൂചന
-
പ്രതിശ്രുത വരന്റെ എച്ച്.ഐ.വി ഫലം കാണിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടർക്കെതിരെ ഗുരുതര പരാതി
Most read
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തുമെന്ന് മന്ത്രി കെ മുരളീധരൻ ; 335 ആംബുലൻസുകൾ നിരത്തിലേക്ക്


