പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി.ഡി സതീശന്‍ ആര്‍എസ്എസിന്റെ വേദി പങ്കിട്ടതില്‍ ഒരു തെറ്റുമില്ല : ഹരീഷ് പേരടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആര്‍എസ്‌എസ് വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് നടന്‍ ഹരീഷ് പേരടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍ നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍, മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍, വി.ഡി സതീശന്‍ ആര്‍എസ്എസിന്റെ വേദി പങ്കിട്ടതില്‍ ഒരു തെറ്റുമില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റെന്ന് ഹരീഷ് ചോദിച്ചു. അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിക്ക് ഒരു പാട് ആര്‍എസ്‌എസ് ഉം ബിജെപിയും മായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്..പിണറായി വിജയന്‍ മോദിയെ കാണാന്‍ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാന്‍ പറ്റില്ല എന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവരെയും അവര്‍ എന്നെയും കാണാന്‍ വരാറുണ്ട്…ഒരിക്കല്‍ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്…അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്..ആരും എന്നെ വിലക്കിയിട്ടില്ല…റ്റി.പി.ചന്ദ്രശേഖരന്റെയും ജയകൃഷണന്‍മാഷിന്റെയും കൊലപാതകങ്ങള്‍ക്കുശേഷം എത്രയോ സിപിഎം വേദികളില്‍ പങ്കെടുത്തിട്ടുണ്ട്…

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരന്‍നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാന്‍ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കില്‍ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കില്‍ വി.ഡി.സതീശന്‍ ആര്‍എസ്‌എസിന്റെ വേദി പങ്കിട്ടതില്‍ ഒരു തെറ്റുമില്ല എന്നാണ് ഞാന്‍ കരുതുന്നത്…വി.ഡി.സതീശന്‍ പറഞ്ഞ കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുമുണ്ട്…

ബിജെപിയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ് …അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല …നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികള്‍ പങ്കിടുന്നതില്‍ എന്താണ് തെറ്റ് ?..അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വര്‍ഗ്ഗീയതയാണ്…നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ…ഇന്ത്യ എന്റെ രാജ്യമാണ്…എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരാണ്..പിന്നെ എന്താണ് പ്രശ്നം..

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...