വിജയ് ബാബുവിന്റെ എഎംഎംഎ (അമ്മ) യിലെ മെമ്പര്‍ഷിപ്പില്‍ പരിഹാസവുമായി ഹരീഷ്‌ പേരടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഒരു മാസം മുമ്പാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയത്. പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും വിജയ് ബാബുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നടി പരാതി നല്‍കിയതിനു പിന്നാലെ നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ലൈവില്‍ വന്നിരുന്നു. ഇതിനെതിരെയും വിജയ് ബാബുവിന് എതിരെ പരാതി എടുക്കുമെന്ന് പോലീസ് പറഞ്ഞിരുന്നു. എന്തായാലും പരാതി ലഭിച്ച്‌ മാസം ഒന്നായിട്ടും വിജയ് ബാബുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസുമായി വിജയ് ബാബു സഹകരിക്കാത്ത സാഹചര്യത്തില്‍ രാജ്യം പാസ്പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. രാജ്യം പാസ്പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് എഎംഎംഎ യില്‍ മെമ്പര്‍ഷിപ്പുണ്ടാകുമെന്നും പക്ഷേ മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായേ പറ്റൂവെന്നുമാണ് ഹരീഷ് പേരടി പരിഹസിക്കുന്നത്.

ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,
‘രാജ്യം പാസ്പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് എഎംഎംഎ യില്‍ മെമ്പര്‍ഷിപ്പുണ്ടാകും. പക്ഷേ, മീറ്റിംങ്ങ് മൊബൈലില്‍ ചിത്രികരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നില്‍ ഹാജരായേ പറ്റു. കാരണം അച്ചടക്കമില്ലാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ പറ്റില്ല. എഎംഎംഎ ഡാ… സംഘടന..ഡാ.. ഇത് മക്കളെ രണ്ട് തട്ടില്‍ നിര്‍ത്തുന്നതല്ല.. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളര്‍ത്തുന്ന ആധുനിക രക്ഷാകര്‍ത്വത്തമാണ്… ഈ സംഘടനയെ ഞങ്ങള്‍ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവ് അറിഞ്ഞവരും വളര്‍ത്തുനോവ് അറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക…’

നിലവില്‍ ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുകയാണ് വിജയ് ബാബു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് നിലവില്‍ തടസമില്ലെന്ന് കൊച്ചി കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു പറഞ്ഞു. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചൊവ്വാഴ്ചയ്ക്കുള്ളില്‍ എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും കുറ്റവാളികളെ കൈമാറാന്‍ ധാരണ ഇല്ലാത്തിടത്തും റെഡ് കോര്‍ണര്‍ നോട്ടീസ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...