Friday, April 26, 2024 9:42 pm

വിമാനത്തില്‍ പ്രതിഷേധo ; പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഫര്‍സീന്‍ മജീദ്, നവീന്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, ആര്‍ കെ നവീന്‍ എന്നിവര്‍ ജാമ്യ തേടി ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഭാവനാസൃഷ്ടിയില്‍ ഉണ്ടാക്കിയ കേസാണിത്. തങ്ങള്‍ വിമാനത്തിന്റെ മുന്‍സീറ്റിലും മുഖ്യമന്ത്രി പിന്‍സീറ്റിലുമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് വാതില്‍ തുറന്നപ്പോള്‍ രണ്ടുവട്ടം മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞടുത്തിട്ടില്ല.

എന്നാല്‍ ഇ പി ജയരാജനും ഗണ്‍മാനും ചേര്‍ന്ന് തങ്ങളെ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. വിമാനത്താവളം മാനേജറുടെ റിപ്പോര്‍ട്ട് പ്രകാരം മൂന്നുപേര്‍ വഴക്കിട്ടു. മൂന്നാമന്‍ ഇ പി ജയരാജനാണ്. എന്നാല്‍ ഇ പി ജയരാജനെതിരെ കേസ് പോലുമില്ല. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള കേസാണിതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

എന്നാല്‍ വിമാനത്തില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്ന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം തള്ളുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി തന്നെ കള്ളകേസെടുക്കാന്‍ കൂട്ട് നില്‍ക്കുകയാണെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ തള്ളിപ്പറച്ചിൽ സ്വന്തം പങ്കു മറച്ചുവെക്കാൻ : പുതുശ്ശേരി

0
തിരുവല്ല : എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും ബി.ജെ.പി അഖിലേന്ത്യ വക്താവും...

രണ്ട് മണിക്കൂര്‍ ക്യൂ നിന്ന് വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു ; ഇനിയും...

0
കോഴിക്കോട്: തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി...

ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മൃതദേഹത്തിലെ പരിക്കുകൾ, ദുരൂഹത

0
ഇടുക്കി: ഇടുക്കി കല്ലാർകുട്ടിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്...

മലയിൻകീഴിൽ ബൂത്തിന് സമീപം പടിക്കെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ പണക്കെട്ട്

0
തിരുവനന്തപുരം: മലയിൻകീഴില്‍ വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തിന് സമീപത്ത് നിന്നായി ഉപേക്ഷിച്ച നിലയില്‍...