സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ദ്ധിക്കുന്നു ; മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണവും പേവിഷബാധയും വര്‍ദ്ധിച്ച സാഹചര്യത്തില്‍ തദ്ദേശ വകുപ്പുമായി സഹകരിച്ച്‌ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് നിര്‍ബന്ധമായും വാക്സീന്‍ നല്‍കണമെന്ന നിര്‍ദ്ദേശവും ആരോഗ്യ വകുപ്പ് നല്‍കി. സംസ്ഥാനത്ത് തെരുവുനായ ആക്രമണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. പേവിഷബാധയേറ്റ് 12 കാരിയായ അഭിരാമി മരണപ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പിന് നേരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തത്.

തദ്ദേശ, മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച്‌ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നേരെത്തെ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് നിര്‍ബന്ധമായും വാക്സിന്‍ നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. തെരുവ് നായകളുടെ വന്ധ്യംകരണം വ്യാപകമായി നടപ്പാക്കും. ഇതോടൊപ്പം വാക്‌സിനേഷനും നടത്തും. വളര്‍ത്തുനായകളുടെ വാക്‌സിനേഷനും ലൈസന്‍സും നിര്‍ബന്ധമായും നടപ്പിലാക്കുന്നു എന്ന് ഉറപ്പാക്കും.

യോഗത്തില്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെങ്കിലും കാര്യക്ഷമമായി വന്ധ്യംകരണം ഉള്‍പ്പടെ നടപ്പാക്കാന്‍ ആരോഗ്യ വകുപ്പിനാകുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 96000 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആറ് വര്‍ഷത്തിനിടെ കടിയേറ്റത് 1059000 പേര്‍ക്കും. 57 പേരാണ് മരണമടഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെലങ്കാനയിൽ എസ്ഐആറിൽ വെട്ടിനിരത്തൽ ; 73 ലക്ഷത്തിലധികം വോട്ടർമാർ പുറത്ത്

0
ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആറിന്റെ (പ്രത്യേക വോട്ടർപട്ടിക തീവ്ര...

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...