അരൂർ ശ്മശാനത്തിലെ പുകക്കുഴൽ വീടിന് മുകളിലേക്ക് തകർന്നു വീണു ; ഒഴിവായത് വൻ അപകടം

For full experience, Download our mobile application:
Get it on Google Play

അരൂർ : ആലപ്പുഴ അരൂരിലെ പൊതുശ്മശാനത്തി(ശാന്തി ഭൂമി)ലെ കൂറ്റൻ പുകക്കുഴൽ സമീപത്തെ വീടിനു മുകളിലേക്ക് തകർന്നു വീണു. ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. വേഴക്കാട്ട് തിലകൻ എന്നയാളുടെ വാർക്ക വീടിന് മുകളിൽ നിർമിച്ചിരുന്ന ട്രസ് വർക്കിന് മുകളിലേക്കാണ് പുകക്കുഴൽ പതിച്ചത്. ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള പുകക്കുഴലാണ് തകർന്നു വീണത്. പുകക്കുഴലിന്റെ അടിഭാഗം ദ്രവിച്ചു ദുർബലമായതാണ് അപകടത്തിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. തകരാറുകൾ മൂലം കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഈ ശ്മശാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.

ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുന്നോടിയായി അടുത്തിടെ ഒരു വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. പുകക്കുഴലും ചിമ്മിനിയും ഉൾപ്പെടെയുള്ളവ അടിയന്തരമായി മാറ്റണമെന്ന് ഈ സംഘം നിർദ്ദേശിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വീടിനു മുകളിൽ വീണുകിടക്കുന്ന പുകക്കുഴൽ ക്രെയിൻ എത്തിച്ച് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...