റാന്നി ബ്ലോക്കുപടിയില്‍ ഹൈമാസ്റ്റ് ലൈറ്റ് കാടുകയറി : അധികൃതര്‍ മൗനത്തിൽ
റാന്നി : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വശങ്ങളിലെ കാടുതെളിക്കൽ ജോലികള്‍ പ്രഹസനമാകുന്നതായി പരാതി. റാന്നി ബ്ലോക്കുപടി ജംഗ്ഷനിൽ കെ.എസ്.ഇ.ബി. സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് പൂർണമായും വള്ളിച്ചെടികളും കാടും പടർന്നുകയറിയ നിലയിലാണ്. പോസ്റ്റിനുമുകളിൽ ലൈറ്റ് കത്തുന്നുണ്ടെങ്കിലും കാടുകയറിയ ലൈറ്റില്‍ നിന്നും വെളിച്ചം പുറത്തേക്ക് വരുന്നില്ല. സീസൺ മുന്നിൽ കണ്ട് റോഡരികിലെ കാടുകൾ വെട്ടിത്തെളിക്കാൻ കോൺട്രാക്ടർമാരും തൊഴിലാളികളും മെഷീനുകളുമായി ഇതിന്‍റെ ചുവട്ടിലൂടെ കടന്നുപോയെങ്കിലും ഹൈമാസ്റ്റ് ലൈറ്റിന്‍റെ തൂണില്‍ പടർന്നുകയറിയ വള്ളിച്ചെടികളോ ഇലകളോ നീക്കം ചെയ്യാൻ ആരും തയാറായില്ല.
മെഷീൻ ഉപയോഗിച്ച് വെറും നാമമാത്രമായി കാടുതെളിക്കല്‍ ജോലികള്‍ നടത്തി പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വലിയ വള്ളികളും കാടും കാടുവെട്ട് യന്ത്രമുപയോഗിച്ചുമാത്രം നീക്കം ചെയ്യാന്‍ സാധിക്കില്ല. എന്നിട്ടും ഔദ്യോഗിക കണക്കുകളിൽ പണി പൂർത്തിയായെന്ന് വരുത്തിത്തീർക്കുവാനാണ് ഈ നീക്കം. ശബരിമല തീർത്ഥാടകരുൾപ്പെടെ നിരവധി പേർ ദിവസേന സഞ്ചരിക്കുന്ന ഈ പ്രധാന പാതയിലെ അശാസ്ത്രീയവും ഗുണനിലവാരമില്ലാത്തതുമായ പ്രവൃത്തിക്കെതിരെ ജനങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കണ്ണിൽ പൊടിയിടുന്ന ഇത്തരം കോൺട്രാക്ട് ജോലികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും പൊതുമരാമത്ത് വകുപ്പിന്‍റെയും കെ.എസ്.ഇ.ബി. യുടെയും ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
അഭിരാം കൊലക്കേസിൽ പുതിയ മൊഴി , ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത് കൊലക്ക് കാരണമെന്ന് സുഹൃത്തുക്കൾ
-
എൽ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 അസാധുവായി
-
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ട്രംപിനെതിരെ പടയൊരുക്കം ; ഹെഗ്സേത്തിന്റെ രാജിയ ആവശ്യപ്പെട്ട് നേതാക്കൾ, ട്രംപ് കുടുംബത്തിനെതിരെ അന്വേഷണത്തിന് ഡെമോക്രാറ്റുകൾ
-
പ്രിയദർശിനി സൗജന്യയാത്രക്കെതിരെ വ്യാജപ്രചരണം , ഗതാഗത മന്ത്രിയുടെ ഓഫീസ് പരാതി നൽകി
-
നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടം ; ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ അമിതവേഗം സ്ഥിരീകരിച്ചു





