അവശ്യ വസ്തുക്കളുടെ വിലവര്‍ദ്ധനവ് ; ഹോ​ട്ട​ല്‍​ ഭ​ക്ഷ​ണ​ത്തി​നും വി​ല​ വ​ര്‍​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്​ : ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി ഹോ​ട്ട​ല്‍ ​ഭ​ക്ഷ​ണ​ത്തി​നും വി​ല​ക്ക​യ​റ്റം. വെ​ജ്, നോ​ണ്‍ വെ​ജ്​ ഹോ​ട്ട​ലു​ക​ളി​ല്‍ വി​ല സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക്​ താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റം വ​ര്‍​ധി​ച്ചു. നി​ത്യോ​പ​യോ​ഗ ​സാ​ധ​ന​ങ്ങ​ള്‍​ക്കും പാ​ച​ക​വാ​ത​ക​ത്തി​നും ഇ​ന്ധ​ന​ത്തി​നും വി​ല അ​നി​യ​ന്ത്രി​ത​മാ​യി കൂ​ടു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​താ​ണ്​ ജ​ന​ങ്ങ​​ള്‍​ക്ക്​ വ​യ​റ്റ​ത്ത​ടി​യാ​വു​ന്ന​ത്. ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ന്​ ഏ​കീ​കൃ​ത​മാ​യ വി​ല​നി​ല​വാ​ര​മി​ല്ല. നോ​ണ്‍​വെ​ജ്​ ഹോ​ട്ട​ലു​ക​ളി​ല്‍ സ്​​പെ​ഷ​ല്‍ ഇ​ന​ങ്ങ​ള്‍​ക്ക്​ വി​ല വ​ര്‍​ധി​പ്പി​ച്ചാ​ണ്​ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​ത്. വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ഊ​ണി​ന്​ പ​ത്ത്​ മു​ത​ല്‍ 15 രൂ​പ വ​രെ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ദോ​ശ ഇ​ന​ങ്ങ​ള്‍​ക്കും ച​പ്പാ​ത്തി, പൂ​രി പൊ​റോ​ട്ട ഇ​ന​ങ്ങ​ള്‍​ക്കും വി​ല കൂ​ട്ടി.

സാ​ധ​ന​വി​ല​യും ഇ​ന്ധ​ന​വി​ല​യും വ​ര്‍​ധി​ക്കു​മ്പോ​ള്‍ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന്​ ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​യു​ന്നു. നേ​ര​ത്തേ ഒ​രാ​ഴ്ച​യി​ല്‍​ 30,000 രൂ​പ​യാ​യി​രു​ന്നു പ​ച്ച​ക്ക​റി​ക്കാ​യി മാ​റ്റി​വെ​ച്ച​ത്. ഇ​ന്ന​ത്​ 82,000 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന്​ മാ​വൂ​ര്‍ റോ​ഡി​ലെ വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലു​ട​മ പ​റ​യു​ന്നു. 30 കി​ലോ ആ​ട്ട​ക്ക്​ 800രൂ​പ​ക്ക്​ പ​ക​രം 1280 ആ​ണ്​ ഇ​പ്പോ​ഴ​ത്തെ വി​ല. 60 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഓ​യി​ലി​ന്​ 132 രൂ​പ​യാ​യി. 800 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഗ്യാ​സി​ന്​ 1930 ആ​ണ്​ പു​തി​യ വി​ല. അ​രി​ക്ക്​ മാ​ത്രം കി​ലോ 12 രൂ​പ​വ​രെ കൂ​ടി. ബി​രി​യാ​ണി അ​രി​ക്ക്​ 15 രൂ​പ വ​രെ വി​ല കൂ​ടി. ചാ​യ​പ്പൊ​ടി പ​ഞ്ച​സാ​ര ഇ​ന​ങ്ങ​ള്‍​ക്ക്​ വി​ല കൂ​ടി​യ​തി​നാ​ല്‍ ചാ​യ​ക്കും വി​ല കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. പ​ത്തു​ രൂ​പ​യു​ണ്ടാ​യി​രു​ന്ന ചാ​യ​ക്ക്​ 12 മു​ത​ല്‍ മേ​ലോ​ട്ട്​ വി​ല കൂ​ട്ടി വി​ല്‍​ക്കു​ന്ന​വ​രു​മു​ണ്ട്.

എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്കും വി​ല കൂ​ടു​മ്ബോ​ള്‍ വി​ല കൂ​ട്ടു​ക​യ​ല്ലാ​തെ ര​ക്ഷ​യി​ല്ലെ​ന്ന്​ ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​യു​ന്നു. ന​ഷ്ടം സ​ഹി​ച്ചാ​ണ്​ മു​ന്നോ​ട്ട്​ പോ​വു​ന്ന​തെ​ന്ന്​ കോ​ഫി ഹൗ​സ്​ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​ല കൂ​ട്ടി​യാ​ല്‍ ക​ച്ച​വ​ടം കു​റ​യു​മെ​ന്ന​തി​നാ​ല്‍ സ​ഹി​ച്ചു മു​ന്നോട്ടു​പോ​വു​ക​യാ​ണ്. അ​തേ​സ​മ​യം, ചി​ല ഹോ​ട്ട​ലു​കാ​ര്‍ ഊ​ണ്‍​വി​ല്‍​പ​ന വേ​ണ്ടെ​ന്നു​വെ​ച്ചു. ന്യാ​യ​വി​ല​ക്ക്​ ഊ​ണ്‍​വി​ല്‍​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ലോ​ക്​​ഡൗ​​ണ്‍ കാ​ല​ത്ത്​ അ​ല്‍​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്​ ഹോ​ട്ട​ല്‍ മേ​ഖ​ല​യാ​യി​രു​ന്നു. പാ​ര്‍​സ​ല്‍ വി​ല്‍​പ​ന​യും മ​റ്റു​മാ​യി 50 ശ​ത​മാ​നം ഹോ​ട്ട​ലു​കാ​ര്‍ പി​ടി​ച്ചു​നി​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ള്‍​ക്ക്​ വി​ല കു​ത്ത​നെ കൂ​ടി​യ​താ​ണ്​ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ഭാ​ര​വും താ​ങ്ങു​ന്ന ജ​ന​ങ്ങ​ള്‍​ക്ക്​ സ​ര്‍​ക്കാ​രിന്‍റ സൗ​ജ​ന്യ​കി​റ്റ്​ ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന്​ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....