മോശം ചരിത്രമുള്ള കമ്പനിക്ക് എങ്ങനെ സിബിഎസ്ഇ കരാര്‍ ലഭിച്ചു ? കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സി.ബി.എസ്.ഇ. പരീക്ഷാ ഫലത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷവിമര്‍ശനം. ദശലക്ഷക്കണക്കിന് കുട്ടികളെയും രക്ഷിതാക്കളെയും ഞെട്ടിച്ച വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. പതിവുപോലെ മറുപടികളോ ഉത്തരവാദിത്വമോ നാണമോ ഇല്ലാത്ത അവസ്ഥയിലാണ് മോദിയെന്നും സാമൂഹിക മാധ്യമമായ എക്സില്‍ അദ്ദേഹം പറഞ്ഞു. ഇതൊരു ആസൂത്രിത ഗൂഢാലോചനയാണെന്ന് ആരോപിച്ച രാഹുല്‍, സി.ബി.എസ്.ഇ. കരാര്‍ ലഭിച്ച COEMPT എന്ന കമ്പനിയെക്കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തി. 2019-ല്‍ തെലങ്കാനയില്‍ ഇതേ രീതിയിലുള്ള ക്രമക്കേടുകള്‍ നടത്തിയ Globerena എന്ന കമ്പനിതന്നെയാണ് പേരുമാറ്റി സി.ബി.എസ്.ഇ. കരാര്‍ സ്വന്തമാക്കിയത്. പേര് മാറിയെങ്കിലും അവരുടെ ഉദ്ദേശ്യം മാറിയിട്ടില്ല.

മോശം ചരിത്രമുള്ള ഒരു കമ്പനിയാണെന്നറിഞ്ഞിട്ടും 1.85 ദശലക്ഷം കുട്ടികളുടെ ഭാവി അവര്‍ക്ക് വിട്ടുനല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ആരുടെ നിര്‍ദേശപ്രകാരമാണ് COEMPT കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും ഇതിനായി ഏതൊക്കെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നും രാഹുല്‍ ചോദിച്ചു. Globerena എന്ന പേരില്‍ മുന്‍പ് വിവാദങ്ങളില്‍പ്പെട്ട കമ്പനിയാണെന്ന് അറിഞ്ഞിട്ടും സി.ബി.എസ്.ഇ. എന്തുകൊണ്ട് പശ്ചാത്തല പരിശോധന നടത്തിയില്ല? കമ്പനി മാനേജ്‌മെന്റിന് മോദി സര്‍ക്കാരുമായുള്ള ബന്ധമെന്താണ്?, രാഹുല്‍ ചോദിച്ചു. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...