ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികരെയും മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു. കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. ‘എം.വി ഹാർബർ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് ഇറാൻ അധികൃതർ കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്. വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മോചനം സാധ്യമായത്.

മോചിതരായ നാവികർ ഇപ്പോൾ സുരക്ഷിതരാണെന്നും അവരെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കപ്പൽ പിടിച്ചെടുത്തതിന്റെ കൃത്യമായ കാരണം ഇറാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സമുദ്ര അതിർത്തി ലംഘനമോ ഇന്ധനക്കടത്തോ ആണ് സാധാരണയായി ഇത്തരം നടപടികൾക്ക് കാരണമാകാറുള്ളത്. ഈ വിഷയത്തിൽ പരസ്യമായ പ്രസ്താവനകൾ ഒഴിവാക്കി. ‘നിശബ്ദ നയതന്ത്രം’ വഴിയാണ് ഇന്ത്യ പ്രതിസന്ധി പരിഹരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മെർച്ചന്റ് നേവി തൊഴിലാളികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൾഫ് മേഖലയിലെ സമുദ്രപാതകളിൽ ആയിരക്കണക്കിന് ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡിജി ഷിപ്പിംഗ് പ്രസ്താവനയിൽ ആവർത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ...

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...