പഞ്ചിനെ നേരിടാൻ ഹ്യൂണ്ടായ് ഇൻസ്‌റ്റർ

For full experience, Download our mobile application:
Get it on Google Play

ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ അതിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ ഇവി 2024-ൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ട്. ടാറ്റ പഞ്ച് ഇവിക്കെതിരെ മത്സരിക്കുന്ന ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ഇലക്ട്രിക് കാറായിരിക്കും ഈ മൈക്രോ എസ്‌യുവി. ഇൻസ്റ്റർ എന്നാണ് ഈ പുതിയ ഇവിയുടെ പേരെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. വാഹനത്തിന്‍റെ പരീക്ഷണം പുരോഗമിക്കുകയാണെന്നും 2024 ജൂൺ 27 ന് ബുസാൻ ഇൻ്റർനാഷണൽ മൊബിലിറ്റി ഷോയിൽ ഈ ഓൾ-ഇലക്‌ട്രിക് മൈക്രോ-എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നും വിവിധ റിപ്പോര്‍ട്ടുകൾ പറയുന്നു. ഇൻസ്‌റ്ററിന്‍റെ ടീസർ ഹ്യുണ്ടായ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുമുണ്ട്. ഇൻസ്‌റ്റർ എന്ന പേര് “ഇൻറ്റിമേറ്റ്”, “നൂതനം” എന്നീ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഹ്യുണ്ടായി പറയുന്നു. അത് കാസ്‌പർ നാമവുമായി സംയോജിപ്പിച്ചിരിക്കുന്നു. 2021 മുതൽ കൊറിയൻ വിപണിയിൽ ലഭ്യമായ കാസ്‌പർ എസ്‌യുവി പ്ലാറ്റ്‌ഫോമിലാണ് ഇൻസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ ഇത് ‘കാസ്പർ ഇലക്ട്രിക്’ ആയി വിൽക്കും.

അടുത്ത വർഷം എക്‌സ്‌റ്റർ അധിഷ്‌ഠിത ഓൾ-ഇലക്‌ട്രിക് വാഹനത്തിൻ്റെ രൂപത്തിൽ ഇൻസ്‌റ്റർ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. കാസ്‌പറിൻ്റെ വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ഇൻസ്‌റ്ററിലും അവതരിപ്പിക്കും. വാഹനത്തിൽ പിക്സൽ തീം ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽലൈറ്റുകളും ഉൾപ്പെടും. വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിക്ക് സമാനമായ ഫ്രണ്ട് ഫെൻഡർ മൗണ്ടഡ് ചാർജിംഗ് പോർട്ട് ഡിസൈനിൻ്റെ ഭാഗമായിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...