മീൻ വിൽക്കുമ്പോൾ ഐസ് ഇടുന്നതിനും കണക്കുണ്ട് ; നശിപ്പിച്ചത് 6 കിലോ സ്‌കിപ്പ്ജാക്ക് ട്യൂണ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ സെന്‍ട്രല്‍ മാര്‍ക്കറ്റ്, വെള്ളയില്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പ്രത്യേക പരിശോധന നടത്തി. 34 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്‍റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനകള്‍ നടത്തി. ഗുണനിലവാരമില്ലാത്ത ആറ് കിലോഗ്രാം സ്‌കിപ്പ്ജാക്ക് ട്യൂണ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഫ്രോസന്‍ മത്സ്യങ്ങള്‍ 18 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ സൂക്ഷിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരം മത്സ്യങ്ങള്‍ മത്സ്യക്കടകളില്‍ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. ഫ്രോസന്‍ മത്സ്യങ്ങള്‍ ഉരുകിയ നിലയില്‍ സൂക്ഷിക്കുന്നതോ വില്‍പ്പന നടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 18004251125 ല്‍ അറിയിക്കണം.

റീട്ടെയില്‍ വില്‍പ്പനക്കാര്‍ മത്സ്യം സൂക്ഷിക്കുമ്പോള്‍ ഒരു കിലോഗ്രാം മത്സ്യത്തിന് കുറഞ്ഞത് ഒരു കിലോഗ്രാം ഐസ് എന്ന അനുപാതം പാലിക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മത്സ്യ വില്‍പനക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമീഷണര്‍ ബിബി മാത്യു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...