ഇളമണ്ണൂര്‍ വാഹനാപകടം ; പ്രതികള്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഉത്സവം നടക്കുന്ന ഇളമണ്ണൂര്‍ ക്ഷേത്രത്തിലേക്ക് നടന്നുപോയ രണ്ട് സ്ത്രീകളെ വാഹനമിടിച്ച കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്ത അടൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ ഇളമണ്ണൂര്‍ കുന്നുവിള കിഴക്കേതില്‍ ഉഷ (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശാന്തക്കാണ് ഗുരുതരമായി പരിക്കേറ്റത്. ശാന്തയോടൊപ്പം ഉണ്ടായിരുന്ന ചെറുമകന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അടൂര്‍ ഭാഗത്ത് നിന്നും പത്താനാപുരം ഭാഗത്തേക്ക് അമിത വേഗതയില്‍ പാഞ്ഞെത്തിയ മാരുതി കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തമിഴ്നാട് സ്വദേശികളായ പ്രതികളെ പിടികൂടുകയായിരുന്നു.

തമിഴ്നാട് മധുര രാജഗോപാല്‍ നഗര്‍ കോവില്‍പെട്ടിയില്‍ സൂര്യ (24) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ കൂടാതെ മധുര മാവട്ടം രാജഗോപാല്‍ നഗറില്‍ ശക്തി (20), തെങ്കാശി കോട്ടപ്പുറം ആലുംമൂട് സ്വദേശി സതീഷ്‌ (21) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. മൂവരെയും അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്നുപേരും മദ്യ ലഹരിയില്‍ ആയിരുന്നു. മദ്യലഹരിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം സൃഷ്ടിച്ചതിനും വാഹനം നിര്‍ത്താതെ പോയതിനും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...