അനധികൃതമായി പാറഖനനം ; ക്വാറി ഉടമയിൽ നിന്ന് പിഴ ഈടാക്കി

For full experience, Download our mobile application:
Get it on Google Play

റാന്നി : നാറാണംമൂഴി പഞ്ചായത്തില്‍ അനധികൃതമായി പാറഖനനം നടത്തിയതിന് ക്വാറി ഉടമയിൽ നിന്ന് റോയൽറ്റി, പാറവില ഇനങ്ങളിലായി 3,74,26,896 രൂപയും പിഴയായി അഞ്ച് ലക്ഷം രൂപയും ഈടാക്കി. റാന്നി അത്തിക്കയം വില്ലേജിലെ നാറാണംമൂഴി പഞ്ചായത്ത് അതിർത്തിയിലുള്ള മണിമലേത്ത് ക്വാറിയിൽ അനധികൃത പാറഖനനം നടക്കുന്നുവെന്ന് കാണിച്ച് വെച്ചൂച്ചിറ കൂത്താട്ടുകുളം സ്വദേശി കുന്നേത്ത് കെ.കെ രാജു നൽകിയ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ വർഷമാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്വാറിയിങ് ലീസ് ഏരിയായ്ക്ക് പുറത്തുനിന്ന് അനധികൃതമായി ഖനനം നടത്തിയതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. തുടർന്ന് താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ അളന്ന് 5,19,818 മെട്രിക് ടൺ പാറ അനധികൃതമായി ഖനനം ചെയ്ത് നീക്കിയതായി കണ്ടെത്തി.

മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരമാണ് റോയല്‍റ്റി, പാറവില ഇനങ്ങളിലായി പിഴ ഈടാക്കിയത്. അനധികൃത ഖനനം നടത്തിയത് സ്വന്തം ഭൂമിയില്‍ തന്നെയാണെന്നു തഹസില്‍ദാര്‍ സാക്ഷ്യപെടുത്തിയതായും തിരുവല്ല ആര്‍.ഡി.ഒ രാജുവിന്റെ പരാതിക്ക് മറുപടിയായി നല്‍കിയ കത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...