Skip to content

പന്നിയങ്കര ടോൾ പ്ലാസയിൽ ബസ്സുകൾ തടഞ്ഞ സംഭവം ; ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്ആർടിസി

തൃശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞിട്ട സംഭവത്തില്‍ വീഴ്ച പറ്റിയത് ബാങ്കിനെന്ന് കെഎസ്ആർടിസി. ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും സംഭവിച്ചത് ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള സാങ്കേതിക പ്രശ്നമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ടെൻഡർ നടപടികളിലൂടെ ഇത്തവണ കെഎസ്ആർടിസി പെയ്മെന്‍റുകൾ ഏൽപ്പിച്ചിരിക്കുന്നത് യൂണിയൻ ബാങ്കിനെയാണ്. യൂണിയൻ ബാങ്ക് വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് അന്വേഷണ റിപ്പോർട്ട് കെഎസ്ആർടിസിക്ക് നൽകും. കഴിഞ്ഞ ദിവസമാണ് പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടത്. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്.

ഇതോടെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലായി. ഒടുവിൽ യാത്രക്കാരെ ഇറക്കി ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപം മാറ്റിയിടുകയും പിന്നീട് യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്. കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

പന്നിയങ്കര ടോൾ പ്ലാസയിൽ ബസ്സുകൾ തടഞ്ഞ സംഭവം ; ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്ആർടിസി pathanamthittamedia.com