ബംഗ്ലാദേശിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബംഗ്ലാദേശ് : ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ മിഷൻ വളപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ മിഷനിൽ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന നരേന്ദർ (38) ആണ് മരിച്ചത്. മിഷനിലെ ഡാറ്റ എൻട്രി മുറിയുടെ ശുചിമുറിക്ക് മുന്നിലായാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മുറിക്കുള്ളിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാഥമിക ഇൻക്വസ്റ്റ് നടപടികളിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്താനാണ് ബംഗ്ലാദേശ് പോലീസിന്റെ തീരുമാനം. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നരേന്ദറിന്റെ കുടുംബവുമായി ബന്ധപ്പെടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നൂറടിയിലേറെ ആഴമുള്ള കിണറ്റിൽ വീണ മധ്യവയസ്കൻ അത്ഭുതകരമായി രക്ഷപെട്ടു ; ഫയർ ഫോഴ്സ് പുറത്തെത്തിച്ചത്...

0
തിരുവനന്തപുരം: നൂറടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് സംഘം സാഹസികമായി...

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...