തിരുവല്ല : കൊറോണ കെയർ സഹായ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ മെഡിക്കൽ സഹായ അസോസിയേഷൻ തിരുവല്ല ശാഖ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നെബുലൈസേഷൻ കിയോസ്ക് സ്ഥാപിച്ചു.
ഇതിനുള്ളിൽ ഇരുന്ന് നെബുലൈസഷൻ ചെയ്യാനുള്ള സൗകര്യമുണ്ട്. ഒരാൾ ഉപയോഗിച്ചതിനുശേഷം 20 മിനിറ്റുകൊണ്ട് റേഡിയേഷൻ വഴി ഇതിനുള്ളിലെ വൈറസുകളെ നശിപ്പിക്കും. അതിനുശേഷം അടുത്ത രോഗിക്ക് ഉപയോഗിക്കാം. കൊറോണ കാലത്ത് ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സഹായിക്കും.
ഐ എം എ തിരുവല്ല ശാഖ പ്രസിഡന്റ് ഡോ. വാസുദേവൻ നമ്പൂതിരി ഡോ. അരുണിന് തക്കോൽ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. സിരിൽ ജോസഫ്, ഡോ. എ.ജെ.ജോൺ, ഡോ. സി.ആർ.രാധാകൃഷ്ണൻ, ഡോ. കുര്യൻ ഉമ്മൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.